എം.ജി.യു ഗവേഷകക്ക് ഐ.സി.എം.ആർ ട്രാവൽ ഗ്രാന്റ്
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ പി.എച്ച്.ഡി. ഗവേഷക സകീന അസ്മിക്ക് അമേരിക്കയിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ യാത്ര ധനസഹായം. നവംബർ 14 മുതൽ 18 വരെ നടക്കുന്ന സൊസൈറ്റി ഫോർ ന്യൂറോ സയൻസ് വാർഷിക സമ്മേളനമായ 'ന്യൂറോ സയൻസ് 2026'-ൽ പ്രബന്ധം അവതരിപ്പിക്കുന്നതിനാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽനിന്ന് സഹായം ലഭിച്ചത്.
പാർക്കിൻസൺസ് രോഗത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും കോശങ്ങളിലെയും തന്മാത്രകളിലെയും മാറ്റങ്ങൾ തലച്ചോറിലെ കോശങ്ങളുടെ ക്രമാനുഗതമായ നാശത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിനുമായി സകീന അസ്മി നടത്തിയ ഗവേഷണപ്രബന്ധം സമ്മേളനത്തിൽ അവതരിപ്പിക്കും. സീനിയർ സയന്റിസ്റ്റ് ഡോ. ഗൗതം ചന്ദ്രയുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തുന്നത്.
മസ്തിഷ്കത്തെയും നാഡീവ്യവസ്ഥയെയും കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെയും വൈദ്യശാസ്ത്ര വിദഗ്ധരുടെയും ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ സൊസൈറ്റി ഫോർ ന്യൂറോ സയൻസിന്റെ വാർഷിക സമ്മേളനമാണ് ‘ന്യൂറോ സയൻസ് 2026’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.