എ.​സി റോ​ഡ്​ ന​വീ​ക​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന്​ സി.​എ.​ജി

കോ​ട്ട​യം: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി എ.​സി റോ​ഡി​ന്റെ ന​വീ​ക​ര​ണ​ത്തി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളെ​ന്ന്​ ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ്​ ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ (സി.​എ.​ജി) ക​ണ്ടെ​ത്ത​ൽ. ജി. ​സു​ധാ​ക​ര​ൻ പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി​യാ​യി​രു​ന്ന ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച രൂ​പ​രേ​ഖ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് മാ​റ്റി​യ​ത് ക്ര​മ​ക്കേ​ടി​ന് കാ​ര​ണ​മാ​യെ​ന്നു റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

പാ​ല​ത്തി​ന് വീ​തി കൂ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​ക ന്യാ​യീ​ക​ര​ണം തേ​ടാ​തെ രൂ​പ​ക​ൽ​പ​ന​യി​ൽ മാ​റ്റം​വ​രു​ത്തു​ക​യും ചെ​ല​വു​ക​ൾ താ​ര​ത​മ്യം ചെ​യ്യാ​തി​രി​ക്കു​ക​യും ചെ​യ്‌​ത​തു​മൂ​ലം ക​രാ​റു​കാ​ര​ൻ കോ​ടി​ക​ൾ ലാ​ഭ​മു​ണ്ടാ​ക്കി. പ​ണി ന​ട​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം മൂ​ന്നു വ​ർ​ഷം മു​മ്പ്​ വ​രെ തു​ക അ​നു​വ​ദി​ച്ച​തി​ലൂ​ടെ ക​രാ​റു​കാ​ര​ന് 39.27 കോ​ടി രൂ​പ​യു​ടെ അ​ന​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​വും അ​ധി​ക സാ​മ്പ​ത്തി​ക നേ​ട്ട​വും ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ഉ​ൾ​പ്പെ​ട്ട ക​ൺ​സോ​ർ​ഷ്യ​മാ​ണു റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ റോ​ഡി​ന്റെ ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു. ക​രാ​റു​കാ​ർ​ക്കു പ​ണം ന​ൽ​കു​ന്ന​തി​ന്റെ ഘ​ട്ട​ങ്ങ​ൾ വി​ഭ​ജി​ച്ച​തി​ലൂ​ടെ 333 മു​ത​ൽ 911 ദി​വ​സം വ​രെ നേ​ര​ത്തെ പ​ണം ന​ൽ​കി. മ​ണ്ണു​പ​ണി​ക​ൾ, നി​ലം ഉ​യ​ർ​ത്ത​ൽ എ​ന്നി​വ​യു​ടെ പ​ണം ന​ൽ​കു​ന്ന ഘ​ട്ടം മാ​റ്റി​യ​തി​ലൂ​ടെ ക​രാ​റു​കാ​ർ​ക്ക് 28.22 കോ​ടി അ​ധി​കം ല​ഭി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ കോ​ടി​ക​ൾ ചെ​ല​വി​ട്ടാ​യി​രു​ന്നു എ.​സി റോ​ഡ്​ ന​വീ​ക​ര​ണം. റോ​ഡ് ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച് തു​ട​ക്കം മു​ത​ലേ നി​ര​വ​ധി പ​രാ​തി​ക​ളും ആ​രോ​പ​ണ​ങ്ങ​ളും പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നി​രു​ന്നു. മു​മ്പു​ണ്ടാ​യി​രു​ന്ന റോ​ഡി​ന്റെ വീ​തി കു​റ​ക്കു​ന്ന ത​ര​ത്തി​ൽ അ​ശാ​സ്ത്രീ​യ​മാ​യാ​ണ് നി​ർ​മാ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി. 2020 ഒ​ക്ടോ​ബ​ർ 12നാ​ണ്​ 24.14 കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ്​ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. 2024 ആ​ദ്യം പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന പ​ദ്ധ​തി 2026 മാ​ർ​ച്ച് ഏ​ഴി​നാ​ണ് പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

റീ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി 649.76 കോ​ടി​രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് ആ​ദ്യം ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. പി​ന്നീ​ടി​ത് 671.66 കോ​ടി രൂ​പ​യാ​യി പു​തു​ക്കി. പ​ള്ളാ​ത്തു​രു​ത്തി​യി​ലെ സ​മാ​ന്ത​ര പാ​ല​ത്തി​ന്റെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ അ​ധി​ക പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം അ​ന്തി​മ​ച്ചെ​ല​വ് 740 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.

പ​ത്തു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ന് ഇ​രു​വ​ശ​വും കൊ​രു​പ്പു​ക​ട്ട പാ​കി​യ ന​ട​പ്പാ​ത​യും ഓ​ട​യും കൂ​ടാ​തെ വ​ല​തു വ​ശ​ത്ത് യൂ​ട്ടി​ലി​റ്റി ഡ​ക്ടു​മു​ണ്ട്. കി​ട​ങ്ങ​റ, നെ​ടു​മു​ടി, മു​ട്ടാ​ർ, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ലി​യ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചു. ഒ​ന്നാം​ക​ര, മ​ങ്കൊ​മ്പ്, ജ്യോ​തി, ന​സ്ര​ത്ത് ജ​ങ്ഷ​ൻ, പ​ണ്ടാ​ര​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു മേ​ൽ​പാ​ല​ങ്ങ​ളും പ​ണി​തു. വെ​ള്ള​പ്പൊ​ക്കം അ​തി​ജീ​വി​ക്കാ​ൻ റോ​ഡി​ന്റെ ഉ​യ​രം കൂ​ട്ടി. സെ​മി-​എ​ലി​വേ​റ്റ​ഡ് പാ​ത​ക​ളും പ​ണി​തു. കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കാ​യി കൈ​വ​രി​ക​ൾ, ക​നാ​ൽ- പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ സു​ര​ക്ഷ ബാ​രി​യ​ർ എ​ന്നി​വ​യു​ണ്ട്. 48 ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളും നി​ർ​മി​ച്ചു.

Tags:    
News Summary - cag-report-alleges-irregularities-in-ac-road-renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.