ഐക്യദാർഢ്യ സദസ്സ് ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

ജനാധിപത്യ പ്രതിഷേധത്തിന് മുന്നിൽ സംഘ്പരിവാർ തകർന്നുവീഴും: ആന്‍റോ ആന്‍റണി എം.പി

ഈരാറ്റുപേട്ട: ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന സംഘ്പരിവാർ ഭരണകൂടം ജനാധിപത്യ പ്രതിഷേധത്തിന് മുന്നിൽ തകർന്നുവീഴുമെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹല്ല് കോഒാഡിനേഷൻ കമ്മിറ്റിയുടെയും ജമാഅത്ത് ഫെഡറേഷന്‍റെയും ആഭിമുഖ്യത്തിൽ സെൻട്രൽ ജങ്ഷനിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി കെ.എ. മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല സെക്രട്ടറി കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.

കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് പി.ഇ. മുഹമ്മദ് സക്കീർ, മുൻ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്‍റ് സാലിഹ് നടുവിലേടത്ത്, മുഹ്‍യിദ്ദീൻ ജുമ മസ്ജിദ് പ്രസിഡന്‍റ് അഫ്സാറുദ്ദീൻ പുള്ളോലിൽ, നൈനാർ ജുമ മസ്ജിദ് ഇമാം അഷ്റഫ് കൗസരി, പുത്തൻപള്ളി ഇമാം അലി ബാഖവി, സുബൈർ മൗലവി, ഷിബിലി മൗലവി, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.എ. മുഹമ്മദ് ഹാഷിം, ഷമീർ പുളിക്കച്ചാലിൽ, എം.ജി. ശേഖരൻ, കെ.എം. ലത്തീഫ്, റഫീഖ് പട്ടരുപറമ്പിൽ, ഹസീബ് വെളിയത്ത് തുടങ്ങിയവർ സംസാരിച്ചു.

സംയുക്ത മഹൽ കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ഒ.എ. ഹാരിസ്, വി.കെ. കബീർ, പരിക്കോച്ച് വെള്ളൂപ്പറമ്പിൽ, ഫൈസൽ വെട്ടിയാംപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. മസ്ദിജ് സഫ മദ്റസ വിദ്യാർഥികളായ മെഹ്റാൻ മിറാസ്, സയാൻ എന്നിവർ ഗാനം ആലപിച്ചു.

Tags:    
News Summary - Democratic Protests Will Defeat Sangh Parivar: Anto Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.