മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ എം.ജിയിലെ ഏഴ് അധ്യാപകർ
കോട്ടയം: അന്താരാഷ്ട്ര ഗവേഷണ റാങ്കിങ് പ്ലാറ്റ്ഫോമായ ‘ടോപ്പ്സൈനെറ്റ്’ പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ ഏഴ് അധ്യാപകർ ഇടം നേടി.
പ്രഫ. ഇ.കെ. രാധാകൃഷ്ണൻ (സ്കൂൾ ഓഫ് ബയോ സയൻസസ്), പ്രഫ. ജി. അനിൽകുമാർ, പ്രഫ. ബീന മാത്യു (സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്), പ്രഫ. നന്ദകുമാർ കളരിക്കൽ (സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിക്സ്), ഡോ. എം.എസ്. ശ്രീകല (സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), പ്രഫ. സാബു തോമസ്, ഡോ. ലാലി പോത്തൻ (സ്കൂൾ ഓഫ് നാനോ സയൻസസ് ആൻഡ് നാനോ ടെക്നോളജി) എന്നിവരാണ് എം.ജി സർവകലാശാലയിൽനിന്നും പട്ടികയിൽ ഉൾപ്പെട്ടവർ.
ലോകമെമ്പാടുമുള്ള ഗവേഷകരുടെ കോംപോസിറ്റ് സൈറ്റേഷൻ ഇൻഡക്സ് വിലയിരുത്തിയാണ് ആഗോള പട്ടിക തയാറാക്കുന്നത്. ഗവേഷകരുടെ ദീർഘകാല സംഭാവനകൾ വിലയിരുത്താനായി സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രഫ. ജോൺ ഇയോനിഡിസ് വികസിപ്പിച്ചെടുത്ത സൂചികയാണ് കോംപോസിറ്റ് സൈറ്റേഷൻ ഇൻഡക്സ്. പബ്ലിഷിങ് കമ്പനിയായ എൽസിവീറിന്റെ ഡേറ്റാബേസായ സ്കോപ്പസിലെ ഡേറ്റ ഉപയോഗിച്ചാണ് വിലയിരുത്തൽ.
സർവകലാശാലയിലെ 19 ശാസ്ത്രജ്ഞർ ഈ വർഷത്തെ സൈഗ്ലോബൽ റാങ്കിങ്ങിലും ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.