ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിൽ മഴയത്ത് ബസ് കാത്തുനിൽക്കുന്ന
യാത്രക്കാർ
ചങ്ങനാശ്ശേരി: പഴയ കെട്ടിടം പൊളിച്ചതിനാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ ദുരിതത്തില്‍. മഴ ആരംഭിച്ചതോടെ കാത്തുനില്പ് ഏറെ പ്രയാസകരമായി. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയപ്പോള്‍ സ്റ്റാന്‍ഡിന്റെ പിന്‍ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചെങ്കിലും യാത്രക്കാര്‍ക്ക് പ്രയോജനമാകുന്നില്ല. ബസുകള്‍ നിര്‍ത്തുന്ന ഭാഗത്തുനിന്ന് കാത്തിരിപ്പുകേന്ദ്രം അകലെയായതിനാല്‍ ഇവിടേക്ക് ഓടിവരുമ്പോഴേക്കും ബസുകള്‍ വിട്ടുപോകുകയാണ് പതിവ്. അതിനാല്‍ യാത്രക്കാര്‍ പലരും കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പോകാറില്ല.
സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പിന്നാലെ യാത്രക്കാർ മഴയത്ത് നനഞ്ഞ് ഓട്ടമാണ്. ഇത് അപകടങ്ങള്‍ക്കും കാരണമാകും. ബസുകൾ സ്റ്റാന്‍ഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഭാഗത്തും സമീപത്തെ മരച്ചുവട്ടിലുമാണ് യാത്രക്കാർ ബസിനായി കാത്തുനില്‍ക്കുന്നത്. ബസ് കാത്തുനില്ക്കുന്ന ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച കുടകളും നാശോന്മുഖമായി. ബസ് സ്റ്റാന്‍ഡിൽ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ ഭാഗത്തെ കുഴിയിൽ യാത്രക്കാർ വീഴാതിരിക്കാൻ പരസ്യദാതാക്കളുടെ സഹകരണത്തോടെ വേലിക്കെട്ട് നിര്‍മിച്ചിരുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ ഈ ഭാഗത്ത് യാത്രക്കാര്‍ക്ക് മഴയും വെയിലും ഏല്‍ക്കാത്തവിധം നില്ക്കാൻ താൽക്കാലിക ഷെൽട്ടർ നിര്‍മിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഡിപ്പോയിലെ ടെർമിനൽ നിർമാണ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.