മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​യേ​പ്പ​ള്ളി​യി​ൽ വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ഷോ​ൺ ജോ​ർ​ജ്

പാ​ലാ​യെ ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കും -ഷോ​ൺ ജോ​ർ​ജ്

പാ​ലാ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ള്ള പാ​ലാ​യെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി മാ​റ്റു​മെ​ന്ന് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ഷോ​ൺ ജോ​ർ​ജ്. മു​ത്തോ​ലി ബ്രി​ല്യ​ന്‍റ്​ സ്റ്റ​ഡീ​സ് സെ​ന്‍റ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പാ​ലാ​യു​ടെ സാ​ധ്യ​ത​ക​ളും ഭാ​വി​യും സം​ബ​ന്ധി​ച്ച കാ​ഴ്​​ച​പ്പാ​ടു​ക​ളും പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു. ലോ​കോ​ത്ത​ര ഐ.​ടി. ക​മ്പ​നി​ക​ളെ പാ​ലാ​യി​ൽ എ​ത്തി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലാ​യി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Pala will become India's education hub - Sean George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.