ബി.ജെ.പി-ആർ.എസ്.എസ് വിരുദ്ധ പോരാട്ടത്തിൽ ‘ഇൻഡ്യ’ക്കൊപ്പം ഉറച്ചുനിൽക്കും -എം.എ. ബേബി

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്.​എ​സി​നു​മെ​തി​രാ​യ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ​വും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​വു​മാ​യ പോ​രാ​ട്ട​ങ്ങ​ളി​ൽ സി.​പി.​എം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി തു​ട​രു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ സി.​പി.​എം പ​ങ്കാ​ളി​യാ​യ മൂ​ന്നാം മു​ന്ന​ണി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർ.​എ​സ്.​എ​സ് എ​ന്ന ഫാ​ഷി​സ്റ്റ് സം​ഘ​ട​ന നി​യ​ന്ത്രി​ക്കു​ന്ന ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചു​മ​ത​ല​യെ​ന്ന് ക​ഴി​ഞ്ഞ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് വ്യ​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സാ​മൂ​ഹി​ക ശ​ക്തി​ക​ളു​ടെ​യും പ​ര​മാ​വ​ധി വി​പു​ല​മാ​യ ഐ​ക്യം കെ​ട്ടി​പ്പ​ടു​ക്ക​ണം. ഈ ​പൊ​തു​വാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ടം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന്, നി​ര​വ​ധി രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ള്ള കോ​ൺ​ഗ്ര​സ് പോ​ലു​ള്ള പാ​ർ​ട്ടി​ക​ളു​മാ​യി​പ്പോ​ലും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് സി.​പി.​എം വി​ശ്വ​സി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ പോ​രാ​ട്ടം മാ​ത്രം കൊ​ണ്ട് ല​ക്ഷ്യം കാ​ണാ​നാ​വി​ല്ലെ​ന്നും ആ​ർ.​എ​സ്.​എ​സ് ത​ങ്ങ​ളു​ടെ അ​ജ​ണ്ട​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന സാം​സ്കാ​രി​ക, പ്ര​ത്യ​യ​ശാ​സ്ത്ര മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ പോ​രാ​ട്ടം ന​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വ​ലി​യ പോ​രാ​ട്ട​ത്തി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ളു​മാ​യും മു​ൻ​കൈ​ക​ളു​മാ​യും മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സി.​പി.​എം തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ഉ​യ​ർ​ന്ന​പ്പോ​ൾ, ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടി​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ ടി.​വി.​കെ​യെ ക്ഷ​ണി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സി.​പി.​എം, സി.​പി.​ഐ, വി.​സി.​കെ ക​ക്ഷി​ക​ൾ സ്വീ​ക​രി​ച്ച​ത്. ഡി.​എം.​കെ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച ശേ​ഷ​മാ​ണ് ഈ ​നി​ല​പാ​ട് എ​ടു​ത്ത​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ​യോ​ട് ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ​യാ​ണ് പോ​യ​ത്. അ​വ​ർ​ക്ക് മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന​താ​യി​രു​ന്നു കാ​ര​ണം. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തോ​ടു​ള്ള ‘അ​മി​ത അ​ത്യാ​ഗ്ര​ഹ​മാ​ണ്’ കാ​ണി​ക്കു​ന്ന​തെ​ന്നും ബേ​ബി കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Will stand firm with 'India' in the fight against BJP-RSS - M.A. Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.