ഓ​റ​ഞ്ച് അ​ല​ര്‍ട്ട്: മൂ​ന്നാ​റി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തൊ​ടു​പു​ഴ: കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ല്‍ മൂ​ന്നാ​ര്‍ സി.​എ​സ്.​ഐ പ​ള്ളി​ക്ക് സ​മീ​പം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മൂ​ന്ന് ദി​വ​സം ഓ​റ​ഞ്ച് അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് നേ​ര​ത്തേ മേ​ഖ​ല​യി​ല്‍ റോ​ഡി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​തും ക​ഴി​ഞ്ഞ ദി​വ​സം ഹെ​ഡ് വ​ര്‍ക്സ് ഡാ​മി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ല​ക്ട​റു​ടെ നി​ര്‍ദേ​ശം. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഹെ​ഡ് വ​ര്‍ക്‌​സ് ഡാ​മി​ന് സ​മീ​പം ഒ​രു​വ​രി മാ​ത്ര​മാ​യി ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​ന് പൊ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ മൂ​ലം ദേ​ശീ​യ​പാ​ത​യു​ടെ നി​ര്‍മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ അ​ഭ്യ​ര്‍ത്ഥി​ച്ചു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - ഓ​റ​ഞ്ച് അ​ല​ര്‍ട്ട്: മൂ​ന്നാ​റി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.