കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച നടക്കും. മുംബൈയിലെ കേന്ദ്ര ഹജ്ജ് ഹൗസില്‍ രാവിലെ 11നാണ് നറുക്കെടുപ്പ്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാണ് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് പോകുന്നതിന് 24,229 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
അപേക്ഷ നല്കിയവരില് 3234 പേര് 65 വയസ്സിന് മുകളിലുള്ളവരും 836 പേര് പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത 65 വയസ്സിന് മുകളിലുള്ള വനിതകളും 2934 പേര് പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത മറ്റു വനിതകളുമാണ്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിന് അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട് ഹജ്ജിന് അവസരം ലഭിക്കാതിരുന്ന ജനറല്‍ ബാക്ക് ലോഗ് വിഭാഗത്തില്‍ 1171 പേര് ഇത്തവണ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
16,054 പേരാണ് ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവരില്‍നിന്ന് ലഭ്യമാകുന്ന സീറ്റുകളിലേക്ക് നറുക്കെടുപ്പ് നടത്തി അവസരം നല്‍കും. ബാക്കിയുള്ളവരെ നറുക്കെടുപ്പ് അടിസ്ഥാനത്തില്‍ തന്നെ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഹജ്ജ് ട്രെയിനര്‍മാര്‍ മുഖേന നല്‍കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ ആദ്യഗഡു തുകയായ 1,52,300 രൂപ ആഗസ്റ്റ് 10ന് മുമ്പ് അടക്കണം.
പണമടക്കുന്നതിനുള്ള തീയതി നീട്ടില്ലെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. പണമടക്കേണ്ട രീതികളും തുടര്‍ നടപടിക്രമങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.