പ്രതീകാത്മക ചിത്രം

ഖ​ജ​നാ​വ് ചോ​ർ​ച്ച ത​ട​യാൻ അ​ഞ്ചിന ഭ​ര​ണ​പ​രി​ഷ്​​കാരം

തി​രു​വ​ന​ന്ത​പു​​രം: സം​സ്ഥാ​ന ഖ​ജ​നാ​വി​​െല ചോ​ർ​ച്ച​യ​ട​ക്കാ​നും ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ ഡി​ജി​റ്റ​ൽ സാ​ധ്യ​ത​ക​ൾ വി​നി​യോ​ഗി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ അ​ഞ്ച്​ ഭ​ര​ണ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ സ​ർ​ക്കാ​ർ. പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഭ​ര​ണ​നി​ർ​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​ജി​റ്റ​ൽ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്ക്​ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​ഴു​വ​ൻ ആ​സ്തി​വ​ക​ക​ളു​ടെ​യും സ​മ്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പോ​ർ​ട്ട​ൽ ത​യാ​റാ​ക്കും. സ​ർ​ക്കാ​ർ ഭൂ​മി, കെ​ട്ടി​ട​ങ്ങ​ൾ, പൈ​തൃ​ക നി​ർ​മി​തി​ക​ൾ, റോ​ഡ്, അ​ണ​ക്കെ​ട്ടു​ക​ൾ, പാ​ല​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ മു​ഴു​വ​ൻ ആ​സ്തി​വ​ക​ക​ളു​ടെ​യും സ​മ്പൂ​ർ​ണ ര​ജി​സ്റ്റ​ർ പോ​ർ​ട്ട​ൽ വ​ഴി രൂ​പ​പ്പെ​ടു​ത്തും. സ്​​പെ​ഷ​ൽ അ​സ​റ്റ്​ മാ​നേ​ജ്​​മെ​ന്‍റ്​ പ്ലാ​റ്റ്​​ഫോം ഫോ​ർ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ട്രാ​ക്കി​ങ്​ ആ​ൻ​ഡ്​ ഹാ​ർ​മ​ണൈ​സേ​ഷ​ൻ പോ​ർ​ട്ട​ൽ എ​ന്ന പേ​രി​ലാ​കും ഇ​ത്​ അ​റി​യ​പ്പെ​ടു​ക.

സ​ർ​ക്കാ​റി​ന്‍റെ എ​ല്ലാ വ​കു​പ്പു​ക​ളും അ​നു​മ​തി ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ര​ജി​സ്റ്റ​ർ ആ​ണ്​ ര​ണ്ടാ​മ​ത്തെ പ​രി​ഷ്​​കാ​രം. പ്ലാ​ൻ സ്​​പേ​സ്​ 2.0 എ​ന്ന പേ​രി​ലു​ള്ള ഈ ​പ​രി​ഷ്​​ക​ര​ണം വ​കു​പ്പു​ക​ൾ അ​നു​മ​തി ന​ൽ​കു​ന്ന മൂ​ല​ധ​ന പ​ദ്ധ​തി​ക​ൾ ജി​യോ​ടാ​ഗി​ങ്​ ന​ട​ത്തി ജി.​എ​സ്.​ഐ അ​ധി​ഷ്ഠി​ത ര​ജി​സ്റ്റ​ർ മൊ​ഡ്യൂ​ൾ ത​യാ​റാ​ക്കും. ര​ണ്ടാ​യി​ര​ത്തോ​ളം പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി ട്രാ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ സം​വി​ധാ​ന​ത്തി​ല്‍ ലൊ​ക്കേ​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റു​ക​ള്‍, ഫ​ണ്ട് സ്രോ​ത​സു​ക​ള്‍ തു​ട​ങ്ങി​യ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തും.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര ആ​സ്തി​വ​ക​ക​ളു​ടെ ര​ജി​സ്​​ട്രി​യാ​ണ്​ മൂ​ന്നാ​മ​ത്തെ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി. ഇ​തു​വ​ഴി കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​മു​ള്ള​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​യോ​ജ​നമാണ് ല​ക്ഷ്യ​ം. കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും അ​നാ​വ​ശ്യ​വും പ​ര​സ്പ​ര വി​രു​ദ്ധ​വു​മാ​യ നി​യ​മ​ങ്ങ​ളു​ടെ സ​മ​ഗ്ര അ​വ​ലോ​ക​ന​വും ഭേ​ദ​ഗ​തി​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന നാ​ലാ​മ​ത്തെ പ​രി​ഷ്​​ക​ര​ണം. മി​ക​ച്ച ജീ​വി​ത സൗ​ക​ര്യ​ത്തി​നും ബി​സി​ന​സ്​ സു​ഗ​മ​മാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക്ര​മം പ​രി​ഷ്​​ക​രി​ക്കാ​ൻ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന​ത​ല പ്രോ​സ​സ്​ റീ ​എ​ൻ​ജി​നീ​യ​റി​ങ്​ പ​രി​പാ​ടി​യാ​ണ്​ അ​ഞ്ചാ​മ​ത്തെ പ​രി​ഷ്​​ക​ര​ണം.

ഇ​തി​നാ​യി ധ​ന​കാ​ര്യം, നി​യ​മം, നി​കു​തി, വ്യ​വ​സാ​യം, റ​വ​ന്യൂ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ അ​നാ​വ​ശ്യ പ​രി​ശോ​ധ​ന ഘ​ട്ട​ങ്ങ​ളും പേ​പ്പ​ര്‍ സ​മ​ര്‍പ്പ​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നും പ​രി​ഷ്​​ക​ര​ണം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഇ​തി​ന്​ പു​റ​മെ സ​ർ​ക്കാ​റി​ന്‍റെ മു​ൻ​ഗ​ണ​ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന്​ സെ​ക്ര​ട്ട​റി​മാ​രു​ടെ എം​പ​വേ​ഡ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​മാ​ന​സ്വ​ഭാ​വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കും

കാ​ല​ഹ​ര​ണ​പ്പെ​ട്ട​തും സ​മാ​ന സ്വ​ഭാ​വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക ര​ജി​സ്​​ട്രി ത​യാ​റാ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഭ​ര​ണ​പ​രി​ഷ്​​കാ​ര പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ന​ട​പ​ടി. 591 സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​യി​ലെ ശ​മ്പ​ളാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി മാ​ത്രം നി​ല​വി​ല്‍ ഏ​ക​ദേ​ശം 19,000 കോ​ടി രൂ​പ ചെ​ല​വാ​കു​ന്നു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​റി​നോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ ഫ​ല​പ്ര​ദ​മാ​യ സേ​വ​ന​ങ്ങ​ളോ സം​ഭാ​വ​ന​ക​ളോ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ പ​ണം ചോ​ർ​ത്തു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഡെ​പ്യൂ​ട്ടേ​ഷ​നി​ലും താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പ്ര​ത്യേ​ക ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്ക​മി​ട്ട പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി​യാ​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ട്​ ല​ഭ്യ​മാ​ക്കി തു​ട​രു​ന്നു​ണ്ട്. പ​ല സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - കേരളത്തിൽ അ​ഞ്ചിന ഭ​ര​ണ​പ​രി​ഷ്​​കാരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.