പൊതുസ്ഥലത്തെ പുകവലി; അഞ്ച് മാസത്തിൽ 19,872 കേസുകൾ, 38.69 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി

പാ​ല​ക്കാ​ട്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക വ​ലി​ച്ച​തി​ന് സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ആ​ദ്യ അ​ഞ്ച് മാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 19,872 കേ​സു​ക​ൾ. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 38,69,350 രൂ​പ പി​ഴ ഈ​ടാ​ക്കി. കോ​ട്പ (സി​ഗ​ര​റ്റ്സ് ആ​ൻ​ഡ് അ​ദ​ർ ടു​ബാ​ക്കോ പ്രൊ​ഡ​ക്ട്സ് ആ​ക്ട്-2003) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

2020 മു​ത​ൽ 2025 വ​രെ 4,23,218 കേ​സു​ക​ൾ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​താ​യി പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2020ൽ 40,770 ​കേ​സു​ക​ളാ​യി​രു​ന്ന​ത് തൊ​ട്ട​ടു​ത്ത വ​ർ​ഷം 86,499 ആ​യി ഉ​യ​ർ​ന്നു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും അ​ര ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ളാ​ണ് കോ​ട്പ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്.

കോ​ട്പ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ ആ​റ് (എ) ​പ്ര​കാ​രം ഈ ​വ​ർ​ഷം മേ​യ് വ​രെ 61 കേ​സു​ക​ളാ​ണെ​ടു​ത്ത​ത്. ഈ ​വ​കു​പ്പ് പ്ര​കാ​രം 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തോ വി​ൽ​ക്കാ​നാ​യി ന​ൽ​കു​ന്ന​തോ ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്. 2020ൽ 292, 2021​ൽ 453, 2022ൽ 1296, 2023​ൽ 429, 2024ൽ 414, 2025​ൽ 372 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നൂ​റ് അ​ടി പ​രി​ധി​ക്കു​ള്ളി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും കൈ​മാ​റു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്. ഇ​ത് ലം​ഘി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കു​മെ​തി​രെ സെ​ക്ഷ​ൻ ആ​റ് (ബി) ​പ്ര​കാ​രം ഈ ​വ​ർ​ഷം മേ​യ് വ​രെ 253 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2020ൽ 903, 2021​ൽ 1362, 2022ൽ 2344, 2023​ൽ 2552, 2024ൽ 670, 2025​ൽ 1172 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ളെ​ടു​ത്ത​ത്.

‘പു​ക​വ​ലി ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം’ എ​ന്ന മു​ന്ന​റി​യി​പ്പ്, ചി​ത്ര​വി​വ​ര​ണം എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള സെ​ക്ഷ​ൻ ഏ​ഴ് പ്ര​കാ​രം ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​ൽ 337 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​വ​ർ​ഷം ഇ​തു​വ​രെ കേ​സു​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത്ത​രം മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​തെ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വോ ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാം. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ത​ട​വ് ശി​ക്ഷ അ​ഞ്ച് വ​ർ​ഷ​മാ​യും പി​ഴ​ത്തു​ക അ​ഞ്ച് ല​ക്ഷ​മാ​യും ഉ​യ​രും. ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം വ​രെ ത​ട​വോ 50,000 രൂ​പ വ​രെ പി​ഴ​യോ ര​ണ്ടും ചേ​ർ​ന്നോ ശി​ക്ഷ ല​ഭി​ക്കാം. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വോ ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യോ ആ​യി ശി​ക്ഷ ഉ​യ​രും

Tags:    
News Summary - പൊതുസ്ഥലത്തെ പുകവലി; അഞ്ച് മാസത്തിൽ 19,872 കേസുകൾ, 38.69 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.