പ്രതീകാത്മക ചിത്രം

പരിസ്ഥിതി ലോല മേഖല: കേരളത്തിന്‍റെ ആവശ്യം തള്ളി; കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം ഇറക്കി

കോ​ട്ട​യം: മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും ആ​ശ​ങ്ക പ​ട​ർ​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​റ​ക്കി​യ പു​തി​യ ക​ര​ട്​ വി​ജ്ഞാ​പ​ന​ത്തി​ലും സം​സ്ഥാ​ന​ത്തെ 10,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല. ജ​ന​വാ​സ മേ​ഖ​ല​ക​ൾ, തോ​ട്ട​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം ത​ള്ളി​യാ​ണ്​ ജൂ​ലൈ 27ന് ​കേ​ന്ദ്ര പ​രി​സ്ഥി​തി-​വ​നം മ​ന്ത്രാ​ല​യം ക​ര​ട്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ളി​ലാ​യി 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ്​ ഇ​തു​പ്ര​കാ​രം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല. 2024ലെ ​വി​ജ്ഞാ​പ​ന​ത്തി​ലും ഇ​ത്ര​ത​ന്നെ പ്ര​ദേ​ശ​മാ​ണ്​ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 1300 കി​ലോ​മീ​റ്റ​ർ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ല്ലേ​ജു​ക​ൾ 98 ആ​യി കു​റ​ക്ക​ണ​മെ​ന്നു​മാ​ണ്​ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​തോ​ടെ പ​ശ്​​ചി​മ​ഘ​ട്ട മേ​ഖ​ല​യി​ൽ ക​ർ​ണാ​ട​ക​യും മ​ഹാ​രാ​ഷ്ട്ര​യും ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം ഭൂ​പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ വ​രു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം. ക​ഴി​ഞ്ഞ വി​ജ്ഞാ​പ​ന​ത്തി​ലെ 123 പ​രി​സ്ഥി​തി ലോ​ല വി​ല്ലേ​ജു​ക​ൾ 131 ആ​യി ഉ​യ​ർ​ന്നി​ട്ടു​മു​ണ്ട്. വി​ല്ലേ​ജു​ക​ളു​ടെ വി​ഭ​ജ​ന​മാ​ണ്​ എ​ണ്ണം കൂ​ടാ​ൻ കാ​ര​ണം. ആ​ഗോ​ള ത​ല​ത്തി​ൽ​ത​ന്നെ ​ജൈ​വ വൈ​വി​ധ്യ ഹോ​ട്​ സ്​​പോ​ട്ടാ​യി ക​ണ​ക്കാ​ക്കു​ന്ന പ​ശ്​​ചി​മ​ഘ​ട്ട പ്ര​ദേ​ശ​ത്ത്​ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ത​ർ​ക്കം കേ​ന്ദ്രം നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി​യു​ടെ ശ്ര​മ​ങ്ങ​ളി​ലും പ​രി​ഹാ​ര​മാ​വാ​തെ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ കേ​ന്ദ്ര വി​ജ്ഞാ​പ​നം.

സ​ഞ്ജ​യ്​ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്​​ധ സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത ജൂ​ലൈ വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ഗോ​വ, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 56,825.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ്​ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2024ലെ ​വി​ജ്ഞാ​പ​നം 725 ദി​വ​സ​ത്തി​നു​ശേ​ഷം കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ വി​ജ്ഞാ​പ​നം. മാ​ധ​വ്​ ഗാ​ഡ്​​ഗി​ൽ, ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ്​ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ.​എ​സ്.​എ ക​ര​ട്​ വി​ജ്ഞാ​പ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. 2014ലെ ​ആ​ദ്യ വി​ജ്ഞാ​പ​നം കേ​ര​ള​ത്തി​ലെ 13,108 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ്​ ഇ.​എ​സ്.​എ പ​രി​ധി​യി​ൽ​പെ​ടു​ത്തി​യി​രു​ന്ന​ത്.

ക്വാ​റി​ക്കും വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും വി​ല​ക്ക്​

മ​ലി​നീ​ക​ര​ണ​കാ​രി​യാ​വു​ന്ന വ്യ​വ​സാ​യ​ങ്ങ​ളും ക്വാ​റി അ​ട​ക്കം ഖ​ന​ന പ​ദ്ധ​തി​ക​ളും താ​പോ​ർ​ജ നി​ല​യ​ങ്ങ​ളും പാ​ടി​​ല്ലെ​ന്ന​താ​ണ്​ ഇ.​എ​സ്.​എ മേ​ഖ​ല​യി​ലെ പ്ര​ധാ​ന നി​ബ​ന്ധ​ന. 20,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​ക​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും 50 ഹെ​ക്​​ട​റി​ല​ധി​കം വി​സ്തൃ​തി​യു​ള്ള ടൗ​ൺ​ഷി​പ്പു​ക​ളും അ​നു​വ​ദി​ക്കി​ല്ല. എ​ന്നാ​ൽ, നി​ല​വി​ലു​ള്ള കൃ​ഷി, അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​വി​ല്ല.

കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഇ​റ​ങ്ങ​ണം -ഫ്രാ​ൻ​സി​സ് ജോ​ർ​ജ്

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല നി​ശ്ച​യി​ക്കു​ന്ന​തി​ൽ കേ​ര​ളം ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്നും സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - പരിസ്ഥിതി ലോല മേഖല: കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം ഇറക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.