ദോഹ: റാബിഅ ബിൻ ഈസ അൽ കുവാരി ഇന്റർസെക്ഷനിൽ നിന്നും സെക്രീത് സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടത്തിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.
റോഡിന്റെ ഇരു ബാഗത്തേക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
റോഡിൽ സ്പീഡ് ബമ്പുകൾ (വേഗത നിയന്ത്രണ സംവിധാനങ്ങൾ) സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. റാബിഅ ബിൻ ഈസ അൽ കുവാരി ഇന്റർസെക്ഷനിൽ നിന്ന് സെക്രീത് സ്ട്രീറ്റിലേക്ക് വരുന്ന വാഹന യാത്രക്കാർ ജെറി അൽ സമൂർ സ്ട്രീറ്റ് പാത ഉപയോഗിക്കണം.
തെക്ക് ഭാഗത്ത് നിന്ന് വരുന്നവർ ജെറി ബു ഔസാജ് സ്ട്രീറ്റിലൂടെ പോയി റൗദത്ത് ഷബാന സ്ട്രീറ്റിലേക്ക് ഇടത്തോട്ട് തിരിയണം.
തുടർന്ന് ജെറി ബു അരീഷ് സ്ട്രീറ്റ് വഴി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. യാത്രക്കാർ ഗതാഗത സൂചനകൾ പാലിക്കണമെന്നും അഷ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.