കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇഫ്താർ വിഭവമാണ് ബട്ടർഫ്ലൈ ചിക്കൻ. വീടുകളിൽ ലഭ്യമാവുന്ന ചേരുവകൾകൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ വിഭവം പരിചയപ്പെടാം.
ചേരുവകൾ
ചിക്കൻ ബ്രെസ്റ്റ് -250 ഗ്രാം
ഉരുളക്കിഴങ്ങ് -2 എണ്ണം
ഇഞ്ചി വെളുത്തുളളി പേസ്റ്റ്
ചില്ലി ഫ്ലേക്ക്സ് -ഒരു നുള്ള്
മുളക്പൊടി -2 ടീസ്പൂൺ
ലെമൺ ജ്യൂസ് -2 ടീസ്പൂൺ
കോൺഫ്ലവർ -2 ടീസ്പൂൺ
ഗരം മസാല -1/2 ടീസ്പൂൺ
ടൂത്ത് പിക് - 5/6 എണ്ണം
തയാറാക്കുന്ന വിധം:
കഴുകി വൃത്തിയാക്കിയ ചിക്കൻ ബ്രെസ്റ്റ് കഷണത്തിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റ്, ചില്ലി ഫ്ലേക്ക്സ്, മുളക്പൊടി, ലെമൺ ജ്യൂസ്, കോൺഫ്ലവർ, ഗരം മസാല തുടങ്ങിയ ചേരുവകൾ ചേർത്ത് അര മണിക്കൂർ വെക്കുക. ശേഷം ഉരുളക്കിഴങ്ങ് എടുത്തു നേർത്ത കഷണങ്ങളാക്കി സ്ലയിസ് രൂപത്തിൽ കട്ട് ചെയ്യുക. നേരത്തേ മാറ്റിവെച്ച ചിക്കൻ മുറിച്ചുവെച്ച ഉരുളക്കിഴങ്ങിലേക്ക് ടൂത്ത് പിക് ഉപയോഗിച്ച് കുത്തിവെക്കുക. ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. രുചികരമായ ബട്ടർ ഫ്ലൈ ചിക്കൻ റെഡി.
റമദാൻ രുചിയെഴുതൂ; സമ്മാനം നേടൂ
ഗൾഫ് മാധ്യമം വായനക്കാർക്ക് ‘റമദാൻ രുചി’യിലേക്ക് ഇഫ്താർ വിഭവങ്ങളുടെ രുചിക്കൂട്ട് തയാറാക്കി സമ്മാനം നേടാം. റെസിപ്പി, വിഭവത്തിന്റെ ഫോട്ടോ, സ്വന്തം ഫോട്ടോ സഹിതം അയക്കുക. തെരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും. ഒപ്പം മികച്ച രുചിക്കൂട്ടുകൾക്ക് സമ്മാനവും.
ഇ മെയിൽ:
qatar@gulfmadhyamam.net
വാട്സാപ്പ്: 5528 4913
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.