എൻജിനീയേഴ്സ് ഫോറം ഖത്തർ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരണ യോഗത്തിൽ പങ്കെടുത്തവർ
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ അസോസിയേറ്റ് സംഘടന എൻജിനീയേഴ്സ് ഫോറം ഖത്തർ 2026-28 കാലയളവിലേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചു. പ്രഫഷനൽ രംഗത്തെ വികസനം, കമ്യൂണിറ്റി പങ്കാളിത്തം, സാങ്കേതികരംഗത്തെ പ്രാവീണ്യവും സമൂഹത്തിലെ സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള ഇൻഡോ -ഖത്തർ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്ക് എൻജിനീയേഴ്സ് ഫോറം നേതൃത്വം നൽകും. ആഷിഖ് അഹമ്മദിനെ പ്രസിഡന്റായും ഒ.സി. നിധിനെ ജനറൽ സെക്രട്ടറിയായും ഷംനാദ് ഷംസുദ്ദീനെ ട്രഷററായും തിരഞ്ഞെടുത്തു. മെമ്പർഷിപ് ആൻഡ് കമ്യൂണിറ്റി എൻഗേജ്മെന്റ് വൈസ് പ്രസിഡന്റായി മുനവ്വർ മാലിക്ക്, ഫിനാൻസ് വൈസ് പ്രസിഡന്റായി പി.വി. നിഖിൽ ദേവ് എന്നിവരെയും തിരഞ്ഞെടുത്തു.
സാങ്കേതികം, കല, കായികം, ഗവേണൻസ് /കമ്യൂണിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ ഓഫിസ് ബെയറർമാരും അസോസിയേറ്റ്സും ഉൾപ്പെട്ട സമിതിയാണ് 3000ത്തിലേറെ അംഗങ്ങളുമായി ഖത്തറിലെ വലിയ പ്രവാസി പ്രഫഷനൽ സംഘടനയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സുധീർ ഇടമനയുടെ നേതൃത്വത്തിലുള്ള ഇലക്ഷൻ കമ്മിറ്റിയും ടി.എ.ജെ. ഷൗക്കത്തലി ചെയർമാനായുള്ള ബോർഡ് ഓഫ് ഗവർണർമാരുമാണ് തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.