ഖ​ത്ത​ർ ചാ​രി​റ്റി-​സി.​ഐ.​സി ക​മ്യൂ​ണി​റ്റി ഇ​ഫ്താ​റി​ൽ സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ സം​സാ​രി​ക്കു​ന്നു

ഖ​ത്ത​ർ ചാ​രി​റ്റി-​സി.​ഐ.​സി ക​മ്യൂ​ണി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

ദോ​ഹ: ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ സി.​ഐ.​സി (സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി) ഖ​ത്ത​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് ‘ഇ​ഫ്താ​റു റ​ഹ്മ -ക​മ്യൂ​ണി​റ്റി ഇ​ഫ്താ​ർ’​സം​ഘ​ടി​പ്പി​ച്ചു.

കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളും സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു. സി.​ഐ.​സി ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​മ​ദാ​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ​ന്ദേ​ശം സ്വ​ന്തം ജീ​വി​ത​ത്തി​ലും സ​മൂ​ഹ​ത്തി​ലും പ​ക​ർ​ത്താ​ൻ നാം ​ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു​മ​യും സ്നേ​ഹ​വും ഐ​ക്യ​വും നി​ല​നി​ർ​ത്താ​ൻ ഇ​ഫ്താ​ർ ഒ​ത്തു​ചേ​ര​ലു​ക​ൾ​കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റൂം സി.​ഐ.​സി മു​ൻ പ്ര​സി​ഡ​ന്റു​മാ​യ കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ് ഇ​ഫ്താ​റു റ​ഹ്മ സ​ന്ദേ​ശം ന​ൽ​കി. ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഹാ​മി​ദ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​രി​റ്റി ഫ​ണ്ട് (സു​ന്ദൂ​ഖു​ൽ ജാ​ലി​യ) ക​ല​ക്ഷ​ന് സി.​ഐ.​സി കേ​ന്ദ്ര സ​മി​തി അം​ഗം സു​ഹൈ​ൽ ശാ​ന്ത​പു​രം നേ​തൃ​ത്വം ന​ൽ​കി. പ്രാ​ർ​ഥ​ന​ക്ക് ഡോ. ​ഇ​ല്യാ​സ് മൗ​ല​വി നേ​തൃ​ത്വം ന​ൽ​കി.

ഐ.​സി.​സി പ്ര​സി​ഡ​ന്റ്‌ എ.​പി. മ​ണി​ക​ണ്ഠ​ൻ, ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി, ഐ.​സി.​സി സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ പി​ള്ള, സ​ന്തോ​ഷ് ടി.​വി. (റീ​ജ​ന​ൽ ഹെ​ഡ്, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്), പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ്‌ സി​ദ്ദീ​ഖ് പു​റാ​യി​ൽ, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ജോ​പ്പ​ച്ച​ൻ തെ​ക്കെ​ക്കൂ​ട്ട്, ജ്യൂ​ട്ടാ​സ് പോ​ൾ, മു​ജീ​ബ്റ​ഹ്മാ​ൻ മ​ദ​നി പ​ങ്കെ​ടു​ത്തു. സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​അ​ർ​ഷ​ദ് സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹീം ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും ന​ട​ത്തി.

Tags:    
News Summary - Qatar Charity-CIC Community Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.