എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ‘ഈ​ദ് ഗി​ഫ്റ്റ്’ പ​ദ്ധ​തി (ഫ​യ​ൽ പ​ടം)

എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ‘ഈ​ദ് ഗി​ഫ്റ്റ്’ കാ​മ്പ​യി​ന് തു​ട​ക്കം

​ദോ​ഹ: ഫ​ല​സ്തീ​നി​ലെ​യും സി​റി​യ​യി​ലെ​യും കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ പു​തു​വ​സ്ത്രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ‘ഈ​ദ് ഗി​ഫ്റ്റ്’ കാ​മ്പ​യി​ന് തു​ട​ക്കം. ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ റ​മ​ദാ​ൻ 20 വ​രെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും വ​സ്ത്രം സം​ഭാ​വ​ന ചെ​യ്യാം.

ഒ​ന്നു മു​ത​ൽ 15 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​തി​യ വ​സ്ത്രം മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ക. ശേ​ഖ​ര​ണ​വും വി​ത​ര​ണ​വും എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി വ​സ്ത്രം ബാ​ഗി​ലാ​ക്കി ന​ൽ​ക​ണം. നേ​രി​ട്ട് വ​സ്ത്രം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് നി​ശ്ച​യി​ച്ച ക​ല​ക്ഷ​ൻ പോ​യ​ന്റു​ക​ളി​ൽ എ​ത്തി​ക്കാം. എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ന്റെ വെ​ബ്സൈ​റ്റ് വ​ഴി​യും സ്നൂ​നു, ത​ല​ബാ​ത് ആ​പ്പു​ക​ൾ വ​ഴി ഓ​ൺ​ലൈ​നാ​യും പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്ന് ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. ദു​രി​ത മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ പെ​രു​ന്നാ​ൾ സ​ന്തോ​ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ് കാ​മ്പ​യി​നെ​ന്ന് ഇ.​എ.​എ ഫൗ​ണ്ടേ​ഷ​ൻ ആ​ക്ടി​ങ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ൽ കു​ബൈ​സി പ​റ​ഞ്ഞു. ​തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റും ഇ.​എ.​എ ഫൗ​ണ്ടേ​ഷ​നും കാ​മ്പ​യി​നി​ലൂ​ടെ കൈ​കോ​ർ​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഇ​ബ്രാ​ഹീം ബി​ൻ ഹാ​ശിം അ​ൽ സാ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Education Above All Foundation launches ‘Eid Gift’ campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.