Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
ദോഹ: റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി തുമാമ സ്റ്റേഡിയം ഇന്റർചേഞ്ച് എക്സിറ്റ് നമ്പർ 32 എ അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ച രണ്ടു മുതൽ രാവിലെ 10 വരെ മിസഈദ് റോഡിൽ നിന്ന് സബാഹ് അൽ അഹ്മദ് ഇടനാഴിയിലേക്ക് വരുന്ന വാഹനങ്ങൾക്കാണ് ഗതാഗതനിയന്ത്രണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് റോഡ് അടച്ചിടുക. ഈ കാലയളവിൽ മിസഈദ് റോഡിൽനിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വാഹനയാത്രക്കാർ മറ്റു പാതകൾ ഉപയോഗിക്കണമെന്ന് അധികൃർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.