ദോഹ: സമുദ്രമേഖലകളിലെ കുവൈത്തിന്റെ പരമാധികാരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ. കുവൈത്തിന്റെ സമുദ്രമേഖലയിലെ പരമാധികാരം ലംഘിച്ച് ഇറാഖ് യു.എന്നിൽ സമർപ്പിച്ച ഭൂപടത്തിലും കോഓഡിനേറ്റ് ചെയ്ത പട്ടികയിലും പ്രതിഷേധിച്ച ഖത്തർ കുവൈത്തിന് പിന്തുണയും അറിയിച്ചു. ഇത് ഇറാഖുമായി അതിർത്തി പങ്കിടുന്ന കുവൈത്തിന്റെ സമുദ്രമേഖലകളിലും ഫശ്ത് അൽ ഖൈദ്, ഫശ്ത് അൽ ഐജ് തുടങ്ങിയ ഭാഗങ്ങളിലെ കുവൈത്തിന്റെ അവകാശങ്ങളെയും ബാധിക്കുന്നതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
കുവൈത്തിന്റെ സമുദ്രമേഖലകളിലും അവിടത്തെ ഭൂപ്രകൃതിയിലുമുള്ള കുവൈത്തിന്റെ പൂർണ പരമാധികാരത്തെ പിന്തുണക്കുന്നതായും കുവൈത്തും ഇറാഖും തമ്മിലുള്ള കരാറുകളും ഉടമ്പടികളും പരിഗണിച്ചും 1982ലെ ഐക്യരാഷ്ട്രസഭ ‘ലോ ഓഫ് ദ സീ’ പ്രകാരമുള്ള അന്താരാഷ്ട്ര നിയമങ്ങളും പാലിച്ച് പ്രശ്നം പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.