പൊലീസ് അക്കാദമി പരിശീലന മൈതാനത്ത് ബിരുദദാന ചടങ്ങിനെത്തിയ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി
പൊലീസ് അക്കാദമിയിൽ നടന്ന ബിരുദദാന ചടങ്ങിൽ പരിശീലനം പൂർത്തിയാക്കിയവർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനിയോടൊപ്പം
ദോഹ: പൊലീസ് അക്കാദമിയിൽനിന്ന് 166 പേർ പരിശീലനം പൂർത്തിയാക്കി ബിരുദം സ്വീകരിച്ചു. പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും വിമൻ പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഡിപ്ലോമ ഇൻ പൊലീസ് സയൻസ് രണ്ടാം ബാച്ചിലെയും റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളജിലെ ഡിപ്ലോമ ഇൻ ഇന്റർനാഷനൽ ഫയർ സേഫ്റ്റി മാനേജ്മെന്റ് ഒന്നാം ബാച്ച് വിദ്യാർഥികളുടെയും ബിരുദദാനമാണ് പൂർത്തിയയത്.
അക്കാദമി പരിശീലന മൈതാനത്ത് ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ബിരുദദാന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ, അതിഥികൾ, ബിരുദധാരികളുടെ കുടുംബാംഗങ്ങൾ പങ്കെടുത്തു. ബിരുദധാരികളുടെ സൈനിക പരേഡും നടന്നു.
പഠനത്തിലും പരിശീലനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് പരിശീലനം പൂർത്തിയാക്കിയവരെ ആദരിച്ചു.
ഡിപ്ലോമ ഇൻ പൊലീസ് സയൻസിൽ 154 പേരും (ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് 124 പേരും ലഖ്വിയയിൽനിന്ന് 30 പേരും) ഇന്റർനാഷനൽ ഫയർ സേഫ്റ്റി മാനേജ്മെന്റിൽ ഫലസ്തീനിൽനിന്നുള്ള മൂന്ന് സ്കോളർഷിപ് ജേതാക്കൾ ഉൾപ്പെടെ 12 പേരുമാണ് പരിശീലനം പൂർത്തിയാക്കിയത്.
പൊലീസ് സേനയിലും അഗ്നിസുരക്ഷ സംവിധാനങ്ങളിലും കഴിവും പ്രഫഷനലിസവും ഉറപ്പാക്കുന്നതിനും തങ്ങളുടെ ചുമതല നിർവഹിക്കുന്നതിനും ആവശ്യമായ അക്കാദമിക് പരിജ്ഞാനവും പ്രായോഗിക വൈദഗ്ധ്യവും നൽകിയാണ് വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.