ഐ.​സി.​ബി.​എ​ഫ് സൗ​ജ​ന്യ ലീ​ഗ​ൽ സെ​ൽ ഞാ​​യ​​ർ, ബു​​ധ​​ൻ ദി​വ​സ​ങ്ങ​ളി​ൽ

ദോ​ഹ: ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ൻ പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തി​​നി​​ട​​യി​​ൽ ക്ഷേ​​മ, നി​​യ​​മ​​കാ​​ര്യ മേ​​ഖ​​ല​​ക​​ളി​​ലെ സേ​വ​ന​വു​മാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റ് ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) ഇ​ന്ത്യ​ൻ ലോ​യേ​ഴ്‌​സ് ഫ്ര​റ്റേ​ണി​റ്റി ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ലീ​ഗ​ൽ സെ​ൽ എ​ല്ലാ ഞാ​​യ​​ർ, ബു​​ധ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ലും വൈ​​കീ​​ട്ട് 6.30 മു​​ത​​ൽ തു​​മാ​​മ​​യി​​ലെ ഐ.​​സി.​​ബി.​​എ​​ഫ് ഓ​​ഫി​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കും. തൊ​ഴി​ൽ നി​യ​മം, വ്യ​ക്തി​പ​ര​മാ​യ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ, മ​റ്റു നി​യ​മ​പ​ര​മാ​യ സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ർ അ​ട​ങ്ങു​ന്ന പാ​ന​ലി​ന്റെ സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​കും.

നി​യ​മം അ​റി​യാ​ത്ത​തു​കൊ​ണ്ടോ സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ കൊ​ണ്ടോ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് സേ​വ​ന​വു​മാ​യി 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​ബി.​എ​ഫ് ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണി​ത്.

ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക്, അ​​വ​​രു​​ടെ നി​​യ​​മ​​പ​​ര​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് സൗ​​ജ​​ന്യ​​മാ​​യി നി​​യ​​മോ​​പ​​ദേ​​ശം ന​​ൽ​​കാ​​ൻ ല​​ക്ഷ്യ​​മാ​​ക്കി​​യു​ള്ള ലീ​ഗ​ൽ സെ​​ല്ലി​ൽ മു​​ൻ​​കൂ​​ട്ടി ര​ജി​സ്റ്റ​ർ ചെ​​യ്ത​വ​ർ​ക്ക് പ​​ങ്കെ​​ടു​​ക്കാ​മെ​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്ര​ഷ​നും ബ​ന്ധ​പ്പെ​ടു​ക: 7788 3034, 7786 7794.

Tags:    
News Summary - ICBF Free Legal Sale on Sundays and Wednesdays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.