പൊതുവേ ഭക്ഷണപ്രിയരാണ് നാം മലയാളികൾ. പ്രവാസികളാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ര ുചികരമായ ഭക്ഷണവും നടുനിവർത്താൻ പോലും കഴിയാത്തത്ര ജോലിത്തിരക്കുമൊക്കെ ആയാൽ പി ന്നെ പ്രാവസികളുടെ ആരോഗ്യമോ? ആശങ്ക തന്നെയാണ് കാര്യം. എങ്കിലും ഭക്ഷണം പോലെ തന്നെ മധുരതരമായ പരിഹാരവമുണ്ട്. സമയത്തിന് ആഹാരം കഴിക്കുകയും സമയം കണ്ടെത്തി ചെറിയ വ്യായാമങ്ങൾ ചെയ്യലുമാണ് പ്രതിവിധി. വ്യായാമമെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കല്ലേ. രണ്ടു കൂട്ടുകാരോടൊപ്പം പല തവണ തുടങ്ങി അതിലും അധികം തവണ വർക്ക്ഔട്ടുകളും ജിമ്മും നിർത്തിയപ്പോയ ആളാണ് ഞാനും. എന്നാൽ, ഇപ്പോൾ രാജ്യാന്തര മത്സരങ്ങളുൾപ്പെടെ 17ൽപരം ഓട്ട മത്സരങ്ങളിൽ പങ്കെടുക്കാൻ എന്നെ പ്രാപ്തനാക്കിയത്, ചെറിയ തുടക്കത്തിലൂടെ മുന്നേറി നടത്തിയ വ്യായാമവും പ്രാക്ടീസും തന്നെയാണ്. പൊതുവെ ഫുഡീസായ ഞാനും കൂട്ടുകാരും ഇഷ്ടഭക്ഷണങ്ങൾ ഉപേക്ഷിക്കാതെ തന്നെയാണ് ഇതുവരെയെത്തിയത്. ഇഷ്ടമുള്ളതെല്ലാം കഴിക്കാം, ഇഷ്്ടം പോലെ വ്യായാമം ചെയ്യാൻ തയാറാണെങ്കിൽ എന്നത് മാത്രമാണ് ഇതിനു പിന്നിലെ രഹസ്യം.
അങ്ങനെ ഇഷ്്ടഭക്ഷണത്തോട് നോ പറയാതെ, തിരക്കുകളെ ബാധിക്കാതെ, കഠിനാധ്വാനം വേണ്ടിവരുമെന്ന് ആശങ്കപ്പെടാതെ പുതിയൊരു ജീവിതശൈലിയെ ഒപ്പം കൂട്ടാൻ കഴിയുന്നതിനുള്ള മികച്ച അവസരമാണ് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഖത്തർ റൺ 2020’. കൂട്ടുകാരോടൊപ്പം ഓടിത്തിമിർക്കാനുള്ള അസുലഭ അവസരമാണിത്. ‘ഖത്തർ റൺ 2020’ ഇവൻറിൽ സുഹൃത്തുക്കളോടൊപ്പം എെൻറ കുടുംബവും ഓടും. ഇന്നു തന്നെ നിങ്ങളും ഒരു തീരുമാനമെടുക്കൂ... രോഗങ്ങൾക്ക് വിട്ടുകൊടുക്കാത്ത ആരോഗ്യവും സമ്മർദങ്ങൾക്ക് കീഴടക്കാനാകാത്ത സന്തോഷജീവിതവും ഉറപ്പാക്കാൻ ആ തീരുമാനം നിങ്ങളെ തുണക്കുമെന്ന കാര്യത്തിൽ സംശയമില്ല.
• ഷഹീൻ മുഹമ്മദ് ഷാഫി
(സ്പോർട്സ് പ്രേമി, യുവ വ്യവസായി)
ഇനി ദിവസങ്ങൾ മാത്രം
ആരോഗ്യത്തിലേക്ക് ചുവടുവെക്കാനും ജീവിതശൈലി രോഗങ്ങളെ തുരത്താനും മാധ്യമം ‘ഖത്തർ റൺ 2020’ ഇങ്ങെത്തിക്കഴിഞ്ഞു. കായികലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഖത്തറിെൻറ കായികചരിത്രത്തിൽ പുതിയൊരു വിസ്മയത്തിന് കൂടി തിരികൊളുത്തുന്ന ഖത്തർ റണ്ണിന് ആവേശകരമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. നാല് വയസുമുതൽ 60 വയസുവരെ പ്രായമുള്ള എല്ലാവർക്കും പ ങ്കെടുക്കാവുന്ന ജനകീയ കായിക പരിപാടിയാണ് ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’. ഇനിയും രജിസ്്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഇപ്പോൾ തന്നെ രജിസ്്റ്റർ ചെയ്യാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.wanasatime.com/sports/qatarrun എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനിലോ ‘ഗൾഫ്മാധ്യമം’ ദോഹ ഓഫിസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. ഓടുമ്പോൾ ധരിക്കാനുള്ള ടീഷർട്ടും സമ്മാനമായി മെഡലും പങ്കെടുക്കുന്നവർക്കെല്ലാം ലഭിക്കും. പ്രവാസികളുടെ പ്രിയ സ്പോർട്സ് ഇവൻറായ ‘ഖത്തർ റൺ 2020’ ഫിബ്രവരി ഏഴിന് ദോഹ അൽബിദ പാർക്കിലാണ്. ‘ബ്രാഡ്മ’ ഗ്രൂപ്പ് മുഖ്യപ്രയോജകരാകുന്ന പ്രവാസികളുടെ ഏറ്റവും വലിയ റൺ രാവിലെ ഏഴിന് തുടങ്ങും. വിവരങ്ങൾക്ക് 66742974, 55373946, 55200890 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.