Posted On
date_range Updated On
date_range തൃശൂർ സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: തൃശൂർ പെരുമ്പിലാവ് സ്വദേശി ദോഹയിൽ നിര്യാതനായി. ദീർഘകാലമായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന ഗുരൂവായൂർ തൈക്കാട് മാവിൻചോട് പുതിയ പുരയിൽ സിദ്ദീഖ് ശംസുദ്ദീൻ (65) ആണ് മരിച്ചത്. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന സിദ്ദീഖ് ബുധനാഴ്ച രാവിലെ ഹമദ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
20 വർഷത്തോളമായി ഖത്തർ പ്രവാസിയായ അദ്ദേഹം പ്രവാസി വെൽഫെയർ ഗുരുവായൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റും മുൻ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമാണ്. ഭാര്യ: നജ്‌മ. മക്കൾ: ഫഹീം, ഹസീം, അഫ്രീൻ, മുഹമ്മദ് നുറാസ്. മരുമക്കൾ: ഖൈറുന്നീസ കരീം, ഷഹീർ ഷാ. പിതാവ്: ശംസുദ്ദീൻ. മാതാവ്: നൂർജഹാൻ. ഇന്ന് തറാവീഹ് നമസ്കാരത്തിനുശേഷം ദോഹയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.