ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, വാ​ങ് യി ​

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം; ഖത്തർ -ചൈന ചർച്ച

ദോ​ഹ: മേ​ഖ​ല​യി​ലെ സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി ​ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യി ഫോ​ണി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ​യി​ലും സ്ഥി​ര​ത​യി​ലു​മു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കാ​ൻ ഖ​ത്ത​ർ എ​പ്പോ​ഴും ശ്ര​ദ്ധി​ച്ചു​വെ​ന്നും ഇ​റാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം സു​ഗ​മ​മാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ചൂ​ണ്ടി​ക്കാ​ട്ടി. വെ​ള്ളം, ഭ​ക്ഷ​ണം, ഊ​ർ​ജ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​രെ ല​ക്ഷ്യ​മി​ടു​ന്ന​തി​നെ​തി​രെ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളും ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ച​ർ​ച്ച​ക​ളി​ലേ​ക്കും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലേ​ക്കും എ​ല്ലാ​വ​രും മ​ട​ങ്ങ​ണ​മെ​ന്നും വാ​ങ് യി ​ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - Conflict in the region; Qatar-China talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT