ഓ​ൺ​ലൈ​ൻ പ​ഠ​നം; ആ​ശ​ങ്ക വേ​ണ്ട

മേ​ഖ​ല​യി​ലെ പു​തി​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ പ​ഠ​നം ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ്കൂ​ൾ അ​ധി​കൃ​ത​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ 'കൂ​ട്ട​യ ഉ​ത്ത​ര​വാ​ദി​ത്തം' ആ​ണെ​ന്ന് മ​ന്ത്രാ​ല​യം വി​ശേ​ഷി​പ്പി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ന്റെ​യോ സ്കൂ​ളു​ടെ​യോ ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മാ​താ​പി​താ​ക്ക​ൾ​ക്കാ​യി

  • പ​ഠ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ക
  • ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഡി​വൈ​സും ഇ​ന്റ​ർ​നെ​റ്റ് ആ​ക്‌​സ​സും ഉ​റ​പ്പാ​ക്കു​ക
  • കു​ട്ടി​ക​ളു​ടെ ദൈ​നം​ദി​ന ഹാ​ജ​ർ നി​രീ​ക്ഷി​ക്കു​ക
  • കു​ട്ടി​ക​ളു​ടെ അ​ച്ച​ട​ക്കം, ന​ല്ല പെ​രു​മാ​റ്റം എ​ന്നി​വ​ക്കാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക
  • സ്കൂ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്

  • അം​ഗീ​കൃ​ത അ​ക്കാ​ദ​മി​ക് ഷെ​ഡ്യൂ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക
  • നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ ത​ത്സ​മ​യ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക, ലോ​ഗി​ൻ ചെ​യ്യു​ക
  • ക്ലാ​സ്സി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക
  • ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ര​ണ്ടോ അ​തി​ല​ധി​ക​മോ സെ​ഷ​നു​ക​ൾ
  • ന​ഷ്ട​പ്പെ​ട്ടാ​ൽ വി​ദ്യാ​ർ​ഥി ഹാ​ജ​രാ​കാ​ത്ത​താ​യി അ​ട​യാ​ള​പ്പെ​ടു​ത്തും
  • പ​ഠി​ക്കാ​ൻ ശാ​ന്ത​വും അ​നു​യോ​ജ്യ​വു​മാ​യ സ്ഥ​ലം തി​ര​ഞ്ഞെ​ടു​ക്കു​ക
  • ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഇ​ന്റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും
  • ഉ​റ​പ്പാ​ക്കു​ക
  • അ​ധ്യാ​പ​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക
  • ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ മാ​ത്രം മൈ​ക്രോ​ഫോ​ൺ ഓ​ൺ ചെ​യ്യു​ക
  • അ​സൈ​ൻ​മെ​ന്റു​ക​ളും മ​റ്റ് പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് സ​മ​ർ​പ്പി​ക്കു​ക

ക​രു​ത​ലു​മാ​യി കു​ട്ടി​ക​ൾ​ക്കൊ​പ്പം

യു​ദ്ധ​വാ​ർ​ത്ത​ക​ളും അ​തു​ണ്ടാ​ക്കു​ന്ന ആ​ശ​ങ്ക​ക​ളും കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ വേ​റി​ട്ട ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം. നോ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ Stay Calm, Stay Safe, Stay Informed എ​ന്ന സ​ന്ദേ​ശ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യി വി​പു​ല​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും കു​ട്ടി​ക​ൾ​ക്ക് വൈ​കാ​രി​ക​മാ​യ പി​ന്തു​ണ ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി കൗ​ൺ​സി​ല​റു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ, കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​ക്കാ​നും അ​വ​രെ വൈ​കാ​രി​ക​മാ​യി ശാ​ക്തീ​ക​രി​ക്കാ​നും പ്ര​ത്യേ​ക പ്രോ​ഗ്രാ​മു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഭ​യ​വും ആ​ശ​ങ്ക​ക​ളും പ​ങ്കു​വെ​ക്കാ​ൻ പ്ര​ത്യേ​ക അ​വ​സ​രം ന​ൽ​കും. കു​ട്ടി​ക​ളി​ൽ ആ​ത്മ​വി​ശ​വാ​സം വ​ള​ർ​ത്തു​ന്ന​തി​നും ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള മാ​ന​സി​ക ക​രു​ത്ത് ന​ൽ​കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ധാ​ർ​മി​ക​വും വൈ​കാ​രി​ക​വു​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ നോ​ബി​ൾ സ്കൂ​ൾ കു​ടും​ബം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ്

(പ്രി​ൻ​സി​പ്പ​ൽ, നോ​ബ്ൾ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ)

സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ടാ​ൽ

* യൂ​സ​ർ നെ​യിം, പാ​സ്‌​വേ​ഡും ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക

* മൈ​ക്രോ​സോ​ഫ്റ്റ് പു​തി​യ അ​പ്ഡേ​ഷ​ൻ ഉ​റ​പ്പാ​ക്കു​ക

* സാ​ങ്കേ​തി​ക ത​ട​സ്സം തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക

* സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സ​ഹാ​യ​ത്തി​നാ​യി 155 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക

ന​ല്ല ഭാ​വി​ക്കാ​യി സു​ര​ക്ഷി​ത​രാ​യി​രി​ക്കൂ...

നി​ല​വി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സു​ര​ക്ഷാ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​യി വീ​ട്ടിലും പ​രി​സ​ര​ത്തും ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​കാതെ, അ​വ​രു​ടെ സു​ര​ക്ഷ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ക. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ്രോത്സാപ്പി​ക്കു​ക. വീ​ടി​നു​ള്ളി​ൽ ത​ന്നെ തു​ട​രു​ക​യും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ​ചെ​യ്യു​ക. കൂ​ടാ​തെ, വ്യാ​ജ​വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ വി​വേ​ക​പൂ​ർ​വം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്നു.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ പ​ഠി​ച്ചെ​ടു​ക്കു​ന്ന പ​ല ക​ഴി​വു​ക​ളു​മു​ണ്ട്. പ്ര​ശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​തി​നെ നേ​രി​ടാ​നും ക​ര​ക​യ​റാ​നും കുട്ടികളെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ശ​രി​യാ​യ പി​ന്തു​ണ​യോ​ടു​കൂ​ടി മാ​തൃ​ക​ക​ളി​ലൂ​ടെ ഈ ​ശേ​ഷി​യെ ന​മു​ക്ക് വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​വു​ന്ന സ​മ​യ​മാ​ണി​ത്.

വീ​ട്ടി​ലു​ള്ള​വ​ർ കു​ട്ടി​ക​ളു​മാ​യി പ​ര​മാ​വ​ധി അ​ടു​ത്തി​ട​പ​ഴ​കു​ക​യും എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടു​ള്ള വി​നോ​ദ​ങ്ങ​ളി​ലും ക​ളി​ക​ളി​ലും ഏ​ർ​പ്പെ​ടാ​ൻ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും വേ​ണം. വാ​യ​ന, മ്യൂ​സി​ക്, മ​റ്റ് ക​ര​കൗ​ശ​ല വിനോദങ്ങൾ, ഇ​ൻ​ഡോ​ർ ഗെ​യി​മു​ക​ൾ തു​ട​ങ്ങി​യ സ​ർ​ഗാ​ത്മ​ക -വി​നോ​ദ കാ​ര്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. 

 

 

Tags:    
News Summary - Online learning; no need to worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT