വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത

ദോ​ഹ: വെ​ള്ളി​യാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം. മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നും മി​ത​മാ​യാ​യ തീ​വ്ര​ത​യി​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലു​ണ്ടാ​കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ഴ ല​ഭി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഉ​മ്മു​ൽ​ഹ​വാ​യ​യി​ലാ​ണ്, 7.3 മി​ല്ലി​മീ​റ്റ​ർ. ദോ​ഹ (0.5 എം.​എം), ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് (0.5 എം.​എം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ത​ണു​ത്ത കാ​ലാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. അ​ൽ ഷ​ഹാ​നി​യ, അ​ൽ ഷെ​ഹൈ​മി​യ, അ​ൽ ഗു​വൈ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 16 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ 20 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Chance of rain until Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT