ഗൾഫിൽ പ്രത്യാക്രമണം തുടർന്ന് ഇറാൻ

സൗ​ദി​യി​ൽ ഷൈ​ബ എ​ണ്ണ​പ്പാ​ട​ത്തി​നു​നേ​രെ ആ​ക്ര​മ​ണം

റിയാദ്: ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഷൈ​ബ എ​ണ്ണ​പ്പാ​ടം ല​ക്ഷ്യ​മി​ട്ട് എ​ത്തി​യ ഒ​മ്പ​ത് ഡ്രോ​ണു​ക​ൾ സൗ​ദി പ്ര​തി​രോ​ധ​സേ​ന ത​ക​ർ​ത്തു. ഇ​തി​നു​പു​റ​മെ, ഖ​ർ​ജ് പ​ട്ട​ണ​ത്തി​ന് സ​മീ​പ​മു​ള്ള അ​മീ​ർ സു​ൽ​ത്താ​ൻ എ​യ​ർ​ബേ​സ് ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്തു​വി​ട്ട ആ​റ് ബാ​ലി​സ്​​റ്റി​ക് മി​സൈ​ലു​ക​ളെ​യും പ്ര​തി​രോ​ധ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യെ ല​ക്ഷ്യം വെ​ച്ചെ​ത്തി​യ എ​ട്ട് ഡ്രോ​ണു​ക​ളും ഒ​രു ബാ​ലി​സ്​​റ്റി​ക് മി​സൈ​ലും, അ​ൽ ഖ​ർ​ജ് മേ​ഖ​ല​യി​ൽ എ​ത്തി​യ അ​ഞ്ച് ഡ്രോ​ണു​ക​ളും, ഹ​ഫ​ർ അ​ൽ ബാ​ത്തി​നി​ൽ എ​ത്തി​യ ര​ണ്ട് ഡ്രോ​ണു​ക​ളും ന​ശി​പ്പി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ത്രം റു​ബ് അ​ൽ ഖാ​ലി, കി​ഴ​ക്ക​ൻ അ​ൽ ജൗ​ഫ്, അ​ൽ ഖ​ർ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 15ല​ധി​കം ഡ്രോ​ണു​ക​ളെ​യും ഒ​രു ബാ​ലി​സ്​​റ്റി​ക് മി​സൈ​ലി​നെ​യും സൈ​ന്യം നി​ർ​വീ​ര്യ​മാ​ക്കി.

ദു​ബൈയിൽ ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ല്​ പേ​ർ​ക്ക്​ പ​രി​ക്ക്​

തു​ട​ർ​ച്ച​യാ​യി 12ാ ദി​ന​വും യു.​എ.​ഇ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. ബു​ധ​നാ​ഴ്ച ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ​മീ​പം ര​ണ്ട്​ ഡ്രോ​ണു​ക​ൾ പ​തി​ച്ച്​ ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ല്​ പ്ര​വാ​സി​ക​ൾ​ക്ക്​​ പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു ഇ​ന്ത്യ​ക്കാ​ര​നും ര​ണ്ട്​ ഘാ​ന പൗ​ര​ൻ​മാ​ർ​ക്കും ഒ​രു ബം​ഗ്ലാ​ദേ​ശ്​ പൗ​ര​നു​മാ​ണ്​ പ​രി​ക്കേ​റ്റ​തെ​ന്ന്​ ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ റി​പോ​ർ​ട്ട്​ ചെ​യ്തു. സം​ഭ​വം ന​ട​ന്ന ഉ​ട​നെ ധ്രു​ത​ക​ർ​മ സേ​ന രം​ഗ​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​ർ​വി​സു​ക​ളേ​യും ആ​ക്ര​മ​ണ​ങ്ങ​ൾ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റി​യ ത​ട​സ്സം നേ​രി​ട്ടി​രു​ന്നു​വെ​ങ്കി​ലും മാ​ർ​ച്ച്​ ഏ​ഴു മു​ത​ൽ ദു​ബൈ, ആ​ൽ മ​ക്​​തൂം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, ഉ​ച്ച​യോ​ടെ ദു​ബൈ​യി​ൽ കേ​ട്ട ശ​ബ്​​ദ​ങ്ങ​ൾ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ​ആ​ക്ര​മ​ണ​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

പ്രതിരോധിച്ച് ഖത്തർ

ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ശ്ര​മം. ബു​ധ​നാ​ഴ്ച മൂ​ന്നു ത​വ​ണ​ക​ളാ​യാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ 8.15ഓ​ടെ​യാ​ണ് ആ​ദ്യ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഉ​ച്ച​ക്ക് 12.40 ഓ​ടെ​യും ഉ​ച്ച​ക്കു​ശേ​ഷം മു​ന്നോ​ടെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലും രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു. എ​ല്ലാ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ​യും സാ​യു​ധ സേ​ന വി​ജ​യ​ക​ര​മാ​യി ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മേ​ഖ​ല​യി​ലെ സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി ​ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യി ഫോ​ണി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഊ​ർ​ജ വി​ത​ര​ണം ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.

കു​വൈ​ത്ത് എ​ട്ട് ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ടു

കു​വൈ​ത്തി​നെ ല​ക്ഷ്യ​മി​ട്ട എ​ട്ട് ഡ്രോ​ണു​ക​ൾ ബു​ധ​നാ​ഴ്ച വെ​ടി​വെ​ച്ചി​ട്ട​താ​യി കു​വൈ​ത്ത് നാ​ഷ​ണ​ൽ ഗാ​ർ​ഡ് (കെ.​എ​ൻ.​ജി) വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജാ​ദാ​ൻ ഫാ​ദേ​ൽ ജാ​ദാ​ൻ അ​റി​യി​ച്ചു. ബാ​ഹ്യ ഭീ​ഷ​ണി​ക​ളി​ൽ നി​ന്ന് രാ​ജ്യ​ത്തെ​യും സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​ത് സാ​യു​ധ സേ​ന തു​ട​രു​ക​യാ​ണെ​ന്നും ബ്രി​ഗേ​ഡി​യ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Tags:    
News Summary - Iran strikes on Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.