വുകൈർ ഭാഗത്ത്

ലഭിച്ച മഴ, കാറിൽനിന്നുള്ള ദൃശ്യം

മ​ഴ നനഞ്ഞ് ദോഹ

ദോ​ഹ: ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ദോ​ഹ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി മ​ഴ ല​ഭി​ച്ചു. ദോ​ഹ ന​ജ്മ, ഉ​മ്മു ഗു​വൈ​ലി​ന, മു​ൻ​ത​സ, വു​കൈ​ർ, ഉ​മ്മു​സ​ലാ​ൽ അ​ലി, അ​ൽ വ​ക്റ തു​ട​ങ്ങി​യ വി​വ​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് തു​ട​ർ​ച്ച​യാ​യി മ​ഴ ല​ഭി​ച്ച​ത്.

ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യ​തും രാ​ത്രി​യി​ൽ താ​ര​ത​മ്യേ​ന ത​ണു​പ്പു​ള്ള​തു​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ട​ൽ തി​ര​മാ​ല 3-7 അ​ടി വ​രെ ഉ​യ​രു​മ​ന്നും ഇ​ടി​മി​ന്ന​ൽ സ​മ​യ​ങ്ങ​ളി​ൽ ഒ​മ്പ​ത് അ​ടി വ​രെ ഉ​യ​രു​ക​യും ചെ​യ്യും.​തീ​ര​ദേ​ശ​ത്ത് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യോ​ടൊ​പ്പം മ​ണി​ക്കൂ​റി​ൽ 26 നോ​ട്ട് വേ​ഗ​ത​യി​ൽ വീ​ശു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Doha is drenched in rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.