മെക്സികോയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ജാസിം അൽ ഖുവാരി
ദോഹ: 2022 ഫിഫ ലോകകപ്പിനുള്ള ഖത്തറിെൻറ ഒരുക്കങ്ങൾ 90 ശതമാനവും പൂർത്തിയായതായി മെക്സികോയിലെ ഖത്തർ സ്ഥാനപതി മുഹമ്മദ് ബിൻ ജാസിം അൽ ഖുവാരി. വിവിധ വിദേശ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്ഥാനപതി ഇക്കാര്യം അറിയിച്ചത്.
ഫുട്ബാളിനു പുറമെ മറ്റു വിശ്വ കായികമേളകൾ ഉൾപ്പെടെയുള്ളവക്ക് വേദിയൊരുക്കാൻ രാജ്യം പ്രാപ്തരാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഖത്തറിെൻറ തയാറെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിൽ പ്രധാനമത്സരങ്ങൾ സംഘടിപ്പിച്ച് പരിശോധന പൂർത്തിയാക്കും. സുസ്ഥിര ഊർജ സംവിധാനമാവും ലോകകപ്പിെൻറ പ്രത്യേകത. ഒരുദിവസം രണ്ട് കളി കാണാൻ കഴിയുംവിധം സ്റ്റേഡിയങ്ങൾക്കിടയിലെ യാത്രയും എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2022 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിെൻറ എട്ട് വേദികളിൽ അഞ്ചും നിർമാണം പൂർത്തിയായി മത്സരസജ്ജമായിക്കഴിഞ്ഞു. മറ്റു മൂന്നു സ്റ്റേഡിയങ്ങൾ അവസാന ഘട്ടത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.