ദോഹ: പുതുവർഷത്തെ വരവേൽക്കാൻ ഖത്തറിലെ ലുസൈൽ ബൊളിവാഡിലെത്തിയത് റെക്കോർഡ് ജനക്കൂട്ടം. രണ്ടര ലക്ഷത്തിലേറെ പേരാണ് ഇന്നലെ രാത്രി ബൊളിവാർഡിലെത്തിയത്.
ലേസർ ഷോയും വെടിക്കെട്ടും സംഗീത പരിപാടിയും ആസ്വദിക്കാനാണ് രണ്ടര ലക്ഷത്തിലേറെ പൗരന്മാരും താമസക്കാരും ലുസൈലിൽ തടിച്ചു കൂടിയത്. ആയിരം വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നുള്ള നാലായിരം പൈഡ്രോണുകളുടെ പ്രദർശനം കാണികൾക്ക് പുത്തൻ അനുഭവമായി. 15,300 വെടിക്കെട്ടുകളും അരങ്ങേറി. ദേശീയ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി ലുസൈൽ മാറിയെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിക്കെത്തിയ റെക്കോഡ് ജനക്കൂട്ടം.
വൈകിട്ട് ആറു മുതൽ അർധരാത്രി രണ്ടു വരെ ആഘോഷ പരിപാടികൾ നീണ്ടുനിന്നു. ലേസർ ഷോയ്ക്കും വെടിക്കെട്ടിനും പുറമേ, തത്സമയ സംഗീത നിശയും അരങ്ങേറി.
കുടുംബങ്ങൾക്കു മാത്രമാണ് ഇത്തവണ ലുസൈലിലെ ആഘോഷ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നത്. പാർക്കിങ് അടക്കം വിപുലമായ ഒരുക്കങ്ങളാണ് പരിപാടിക്കായി സംഘാടകർ ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.