മാർക്ക് കാർണി, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘർഷ സാഹചര്യങ്ങളും ചർച്ച ചെയ്ത് കാനഡ പ്രധാനമന്ത്രി ഡോ. മാർക്ക് കാർണി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി.
നിലവിലെ സംഘർഷ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഖത്തർ ഭരണകൂടം പുലർത്തുന്ന കാര്യക്ഷമതയെയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുമെതിരെ ഇറാൻ തുടരുന്ന ആക്രമണങ്ങളെ അപലപിച്ച മാർക്ക് കാർണി, ഇത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നും വിശദീകരിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് സംഭാഷണങ്ങൾക്കും നയതന്ത്ര മാർഗങ്ങൾക്കും മുൻഗണന നൽകണമെന്നും ഇരുവരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.