ജി.​സി.​സി, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത ഉ​ച്ച​കോ​ടി​യി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്ത​പ്പോ​ൾ

"മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം: ഊ​ർ​ജ വി​പ​ണി​യെ ബാ​ധി​ക്കും'

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യെ​യും വി​ത​ര​ണ ശൃം​ഖ​ല​യെ​യും ബാ​ധി​ക്കു​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി. ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഖ​ത്ത​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​ഹ​ച​ര്യം ശാ​ന്ത​മാ​യാ​ൽ വി​ത​ര​ണം പൂ​ർ​ണ്ണ​തോ​തി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​നി​ക സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ചേ​ർ​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ൾ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഖ​ത്ത​റി​നു പു​റ​മെ, ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, സി​റി​യ, ഇ​റാ​ഖ്, ലെ​ബ​ന​ൻ, തു​ർ​ക്കി​യ, അ​ർ​മേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഗ​സ്സ യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, രാ​ഷ്ട്രീ​യ പ​രി​ഹാ​ര​മി​ല്ലാ​തെ യു​ദ്ധം തു​ട​രു​ന്ന​ത് വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ഖ​ത്ത​ർ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മേ​ഖ​ല​യി​ൽ ​സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ഖ​ത്ത​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഇ​റാ​ൻ ആ​ക്ര​മ​ണം ഖ​ത്ത​റി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തു​മാ​ണ്. ആ​ക്ര​മ​ണ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ച്ച ഖ​ത്ത​ർ സാ​യു​ധ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. 

Tags:    
News Summary - "Conflict in the cloud: Will affect the energy market"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT