ദോഹ: നിയമവിരുദ്ധമായി ഡ്രോൺ ഉപയോഗിച്ചതിന് അഞ്ചുപേർ അറസ്റ്റിൽ. സംഘർഷ സാഹചര്യത്തിൽ രാജ്യത്ത് ഡ്രോൺ ഉപയോഗങ്ങൾ ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പൊതുസുരക്ഷ കണക്കിലെടുത്ത് രാജ്യത്തുടനീളം ഡ്രോണുകളുടെ ഉപയോഗവും പ്രവർത്തനവും നിരോധിച്ചതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. പൗരന്മാരും താമസക്കാരും സന്ദർശകരും, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും നിർദേശങ്ങൾ പാലിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.