ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്ന​തോ​ടെ ദോ​ഹ​യി​ൽ​നി​ന്ന് മുന്നൂറില​ധി​കം യാ​ത്ര​ക്കാ​രു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ല​ണ്ട​ൻ അ​ട​ക്കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും മ​റ്റ് എ​യ​ർ കാ​ർ​ഗോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പാ​ർ​ട്ട്മെ​ന്റ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ൽ​ഹി അ​ട​ക്കം കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ന്ന് ന്യൂഡ​ൽ​ഹി, മും​ബൈ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മൂ​ന്ന് വി​മാ​ന സ​ർ​വി​സു​ക​ൾ കൂ​ടി ഖ​ത്ത​ർ എ​യ​ർ​വേ​സ് ന​ട​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ട്രാ​ൻ​സി​റ്റ് വി​സ​യി​ലോ ഹ്ര​സ്വ​കാ​ല സ​ന്ദ​ർ​ശ​ന​ത്തി​നാ​യോ ദോ​ഹ​യി​ൽ എ​ത്തി​യ 1000ത്തോ​ളം ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ളി​ലാ​യി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ച്ച​ത്. അ​തേ​സ​മ​യം, ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള സാ​ധാ​ര​ണ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖ​ത്ത​ർ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യോ​മാ​തി​ർ​ത്തി വീ​ണ്ടും സു​ര​ക്ഷി​ത​മാ​യി തു​റ​ന്നാ​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യും സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രി​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക.

ഖ​ത്ത​ർ വ്യോ​മ​പാ​ത അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​ന സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ന്ത്യ​ൻ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി സ​ഹാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യ​ങ്ങ​ൾ​ക്ക് ദു​രീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ൺ: +974 55647502, 55362508, 55384683. അ​ല്ല​ങ്കി​ൽ cons.doha@mea.gov.in എ​ന്ന ഇ​മെ​യി​ൽ വ​ഴി​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കൂ​ടാ​തെ, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളാ​യ ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ലൈ​നു​ക​ളും ഹെ​ൽ​പ് ഡെ​സ്കു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ക്കു​ന്ന സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ആ​ധി​കാ​രി​ക വി​വ​ര സ്രോ​ത​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Qatar Airways Doha-New Delhi service; More than 300 Indians return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.