ടേസ്റ്റി മു​ട്ട പ​പ്സ് പോ​ള

ചേ​രു​വ​ക​ൾ

മു​ട്ട - 8 എ​ണ്ണം

സ്ലൈ​സ് ബ്ര​ഡ് -1പേ​ക്ക്

സ​വാ​ള - 2എ​ണ്ണം

പാ​ല് -അ​ര ഗ്ലാ​സ്‌

ഇ​ഞ്ചി പേ​സ്റ്റ് - 1 ടേ​ബി​ൾ സ്പൂ​ൺ

വെ​ളു​ത്തു​ള്ളി - 1 ടേ​ബി​ൾ സ്പൂ​ൺ

ഗ​രം മ​സാ​ല -അ​ര ടീ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പ്പൊ​ടി -അ​ര ടീ​സ്പൂ​ൺ

ക​റി​വേ​പ്പി​ല

ഉ​പ്പ് പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

നാ​ല് മു​ട്ട പു​ഴു​ങ്ങി മാ​റ്റി​വെ​ക്കു​ക. പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ചെ​റു​താ​യി അ​രി​ഞ്ഞ സ​വാ​ള ചേ​ർ​ത്തു വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, മ​സാ​ല പൊ​ടി​ക​ൾ, ക​റി​വേ​പ്പി​ല, ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ വെ​ള്ളം എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി എ​ടു​ക്കു​ക.

നാ​ല് മു​ട്ട പാ​ലും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്തു ന​ന്നാ​യി അ​ടി​ച്ച് എ​ടു​ക്കു​ക. ശേ​ഷം ഒ​രു പാ​നി​ൽ അ​ൽ​പം എ​ണ്ണ പു​ര​ട്ടി അ​രി​ക് മു​റി​ച്ച് മാ​റ്റി​യ ബ്ര​ഡ് ഓ​രോ​ന്നാ​യി മു​ട്ട​യി​ൽ മു​ക്കി പാ​നി​ൽ വെ​ക്കു​ക. മു​ക​ളി​ൽ ത​യാ​റാ​ക്കി വെ​ച്ച മ​സാ​ല നി​ര​ത്തി അ​തി​ന് മു​ക​ളി​ലാ​യി പു​ഴ​ങ്ങി​യ മു​ട്ട​ക​ൾ ര​ണ്ടാ​യി മു​റി​ച്ചു വെ​ക്കു​ക.

ചെ​റു​താ​യി അ​രി​ഞ്ഞ മ​ല്ലി​യി​ല മു​ക​ളി​ൽ വി​ത​റി വീ​ണ്ടും ബ്ര​ഡ് ഓ​രോ​ന്നാ​യി മു​ട്ട​യി​ൽ മു​ക്കി മു​ക​ളി​ൽ വെ​ച്ച് ഫി​ല്ല് ചെ​യ്യു​ക. അ​ടു​പ്പി​ൽ വെ​ച്ച് ചെ​റു​തീ​യി​ൽ 10 മി​നു​റ്റ് അ​ട​ച്ചു വെ​ച്ചു വേ​വി​ക്കു​ക. ശേ​ഷം മ​റി​ച്ചു ഇ​ട്ട് മ​റു​വ​ശ​വും വേ​വി​ച്ചു എ​ടു​ക്കു​ക. മു​ട്ട പ​പ്സ് പോ​ള റെ​ഡി

Tags:    
News Summary - Tasty Mutta Pups Pola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.