സമുദ്രമേഖലയിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം മറൈൻ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന
ദോഹ: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മറൈൻ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാത്ത മത്സ്യബന്ധന പ്രവർത്തനങ്ങളും കണ്ടെത്തി.പരിശോധനക്കിടെ ‘ഫാഷ്ട്’ പ്രദേശങ്ങളിൽ കടലിൽ ഒളിപ്പിച്ചനിലയിൽ നിരോധിത മത്സ്യബന്ധന ഉപകരണങ്ങളും പിടികൂടി. ലൈസൻസില്ലാതെ മത്സ്യബന്ധനം നടത്തിയവരും പരിശോധനയിൽ പിടിയിലായി. രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പരിശോധന കാമ്പയിനുകൾ തുടരുമെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.