ദോഹ: ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹെൽത്ത് കൺട്രോൾ വിഭാഗം അൽ ശീഹാനിയ മുനിസിപ്പാലിറ്റി പരിധിയിലെ കടകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വേനൽക്കാലത്ത് കടകളിൽ ആരോഗ്യ നിയന്ത്രണങ്ങളും ശരിയായ സംഭരണ രീതികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2,270 പരിശോധനകളാണ് നടത്തിയത്.
1990 ലെ നിയമം നമ്പർ (8) അനുസരിച്ച് നിയമലംഘനങ്ങൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 12 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സുരക്ഷയുടെ ഭാഗമായി 66 ഭക്ഷണ സാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങളുടെ സംഭരണം, പാചക സ്ഥലം എന്നിവയുൾപ്പെടെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിന്റെ എല്ലാ ഇടങ്ങളിലും തൊഴിലാളികൾ ആരോഗ്യ-സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധനയിൽ ഉറപ്പാക്കി. ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പരിപാടികളും ഇതോടനുബന്ധിച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.