മിൻസ്ഡ് മീറ്റ് ചിക്കൻ / ബീഫ്-400 ഗ്രാം
സവാള -1
പച്ചമുളക് -ആവശ്യത്തിന്
ചില്ലി ഫ്ലേക്സ് -1 ടീസ്പൂൺ
ഇഞ്ചി -വെളുത്തുള്ളി -2 ടേബിൾ സ്പൂൺ
മല്ലിപൊടി -1 ടേബിൾ സ്പൂൺ
പെരും ജീരക പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -ഒരു പിടി
വെളിച്ചെണ്ണ
സമൂസ ഷീറ്റ്
ഒരു പാനിൽ 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മിൻസ്ഡ് മീറ്റ് ഇട്ടു വഴറ്റുക. ശേഷം പച്ചമുളക്, ചില്ലി ഫ്ലേക്സ്, മല്ലി പൊടി, പെരും ജീരക പൊടിർ, ഉപ്പ്, മഞ്ഞൾ പൊടി എന്നിവ ചേർത്ത് വഴറ്റിയതിന് ശേഷം ഗ്രീൻ ചില്ലി പേസ്റ്റ് അല്ലെങ്കിൽ ചെറുതായി അരിഞ്ഞ പച്ചമുളക് ചേർത്തു നന്നായി ഹൈ ഫ്ലേമിൽ രണ്ടു മിനുട്ട് വഴറ്റുക. ശേഷം എട്ടു മിനുട്ട് ചെറിയ ഫ്ലേമിൽ വെക്കുക.
ശേഷം ചെറുതായി നുറുക്കിയ സവാള ചേർത്ത് വഴറ്റിയ, ആവശ്യമെങ്കിൽ അര ടീസ്പൂൺ ഗരം മസാലയും മല്ലിയിലയും ചേർത്ത് മാറ്റി വെക്കുക. സമൂസ ഷീറ്റ് എടുത്തു മടക്കിയ ശേഷം രണ്ടു ടേബിൾ സ്പൂൺ ഫില്ലിങ് നിറച്ചു എണ്ണയിൽ പൊരിച്ചെടുക്കുകയോ എയർ ഫ്രൈ ചെയ്തെടുക്കുകയോ ചെയ്യാം. മുകളിൽ ചെറുതായി അരിഞ്ഞ മല്ലിയില വിതറി ഗ്രീൻ ചട്നി സോസിന്റെ കൂടെ കഴിക്കാം.
മാധ്യമം റമദാൻ രുചിയിലേക്ക് റെസിപ്പി അയക്കാൻ qatar@gulfmadhyamam.net, വാട്സാപ്പ്: 5528 4913
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.