ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം

ദോ​ഹ: ഖ​ത്ത​റി​ലെ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം (ക്യു.​വി.​പി.​എ​ഫ്) ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഖ​ത്ത​റി​ലെ​യും നാ​ട്ടി​ലെ​യും ക​ലാ, സാ​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ജ​ന​സേ​വ​ന രം​ഗ​ത്ത് 25 വ​ർ​ഷ​ക്കാ​ല​മാ​യി ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലാ​ണ് ക്യു.​വി.​പി.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​ത്. ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി ഏ​ഷ്യ​ൻ ടൗ​ൺ റി​ക്രി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ വാ​ജി​ദ് വാ​ഫി ചെ​മ്പ്ര​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. ഐ.​സി.​ബി.​എ​ഫ് സി​ക്ര​ട്ട​റി ജാ​ഫ​ർ ത​യ്യി​ൽ സം​സാ​രി​ച്ചു. ക്യു.​വി.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് സു​ബൈ​ർ കെ.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദ​ത്ത് സാ​ഗ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ വി.​പി ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്ത നൂ​റു​ക്ക​ണ​ക്കി​ന് വ​നി​ത​ക​ളോ​ട് മൈ​ൻ​ഡ് കോ​ച്ച് സ​നീ​ജ സം​വ​ദി​ച്ചു. ച​ട​ങ്ങി​ൽ സെ​ലീ​ക്ക അം​ജ​ദ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ര​യ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-28 07:56 GMT