ദോ​ഹ: ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ പു​തി​യ പ​ദ്ധ​തി​യു​ടെ നി‌​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ൽ.​എ​ൻ.​ജി ഉ​ൽ​പാ​ദ​ന​ത്തി​ൽ മേ​ഖ​ല​യി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​താ​കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷം കൊ​ണ്ട് ഖ​ത്ത​ര്‍ വ​ന്‍ക​ര​യി​ലെ ഏ​റ്റ​വും വ​ലി​യ ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക ഉ​ല്‍പാ​ദ​ക​രാ​കു​മെ​ന്ന് ഊ​ര്‍ജ​മേ​ഖ​ല​യി​ലെ റി​സ​ര്‍ച്ച് സ്ഥാ​പ​ന​മാ​യ റി​സ്റ്റാ​ഡി​ന്റെ പ​ഠ​ന​ങ്ങ​ള്‍ നേ​ര​ത്തേ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 2024ല്‍ 77.23 ​ദ​ശ​ല​ക്ഷം ട​ണ്ണാ​ണ് എ​ല്‍.​എ​ന്‍.​ജി​യാ​ണ് ഖ​ത്ത​ര്‍ ഉ​ല്‍പാ​ദി​പ്പി​ച്ച​ത്. നോ​ര്‍ത്ത് ഫീ​ല്‍ഡ് ഈ​സ്റ്റ്, നോ​ര്‍ത്ത് ഫീ​ല്‍ഡ് സൗ​ത്ത് പ​ദ്ധ​തി​ക​ളി​ല്‍നി​ന്ന് പൂ​ർ​ണ​മാ​യ രീ​തി​യി​ൽ ഉ​ല്‍പാ​ദ​നം സാ​ധ്യ​മാ​കു​ന്ന​തോ​ടെ 2027ല്‍ ​ഇ​ത് 126 ദ​ശ​ല​ക്ഷം ട​ണ്ണാ​കും.

അ​തേ​സ​മ​യം, നോ​ർ​ത്ത് ഫീ​ൽ​ഡ് വെ​സ്റ്റ് പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ആ​ദ്യ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി 2031 അ​വ​സാ​ന​ത്തോ​ടെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ ഉ​ല്‍പാ​ദ​നം ഇ​പ്പോ​ഴു​ള്ള​തി​ന്റെ ഇ​ര​ട്ടി​യോ​ളം വ​ര്‍ധി​ച്ച് 142 ദ​ശ​ല​ക്ഷം ട​ണ്ണി​ലെ​ത്തും. ആ​ഗോ​ള പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​യി​ല്‍ 18.8 ശ​ത​മാ​നം ഖ​ത്ത​റി​ന്റെ സം​ഭാ​വ​ന​യാ​ണ്. ഉ​ക്രെ​യ്ന്‍ യു​ദ്ധ​ത്തോ​ടെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ റ​ഷ്യ​യി​ല്‍ നി​ന്നു​ള്ള പ്ര​കൃ​തി വാ​ത​കം വാ​ങ്ങു​ന്ന​ത് നി​ര്‍ത്തി​യി​രു​ന്നു. ഇ​തോ​ടെ ഖ​ത്ത​റി​ന്റെ എ​ല്‍.​എ​ന്‍.​ജി​ക്കു​ള്ള ആ​വ​ശ്യ​ക​ത കൂ​ടി. ചൈ​ന​യാ​ണ് ഖ​ത്ത​റി​ന്റെ പ്ര​ധാ​ന വി​പ​ണി.

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ഇ​ത​ര ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഖ​ത്ത​ര്‍ പ്ര​കൃ​തി വാ​ത​കം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഈ ​വ​ര്‍ഷാ​വ​സാ​ന​ത്തോ​ടെ ഇ​ത​ര ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ​ല്ലാം ചേ​ര്‍ന്ന് ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ എ​ല്‍.​എ​ന്‍.​ജി മി​ഡ​ൽ ഈ​സ്റ്റി​ല്‍നി​ന്ന് ഉ​ല്‍പാ​ദി​പ്പി​ക്കു​മെ​ന്നും റി​സ്റ്റാ​ഡ് എ​ന​ര്‍ജി​യു​ടെ പ​ഠ​നം പ​റ​യു​ന്നു. അ​തേ​സ​മ​യം, എ​ൽ.​എ​ൻ.​ജി ഉ​ൽ​പാ​ദ​ന​ത്തി​ന്റെ ക​രു​ത്തി​ൽ ഖ​ത്ത​റി​ന്റെ സാ​മ്പ​ത്തി​ക മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ അ​തി​വേ​ഗം കു​തി​ക്കും. എ​ൽ.​എ​ൻ.​ജി ഉ​ൽ‌​പാ​ദ​ന​ത്തി​ലൂ​ടെ ക​യ​റ്റു​മ​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നും വി​ല​യി​രു​ത്തി​ന്നു. 

Tags:    
News Summary - Natural gas production will jump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-28 07:56 GMT