ന​സീം ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ന​സീം ഹെ​ൽ​ത്ത് കെ​യ​റി​ന് സി.​എ.​പി അ​ക്ര​ഡി​റ്റേ​ഷ​ൻ

ദോ​ഹ: ആ​ഗോ​ള ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന നേ​ട്ട​വു​മാ​യി ന​സീം ഹെ​ൽ​ത്ത് കെ​യ​ർ. അ​ൽ വ​ക്റ​യി​ലെ ന​സീം മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലു​ള്ള ല​ബോ​റ​ട്ട​റി​ക്ക് ലോ​ക​പ്ര​ശ​സ്ത​മാ​യ കോ​ള​ജ് ഓ​ഫ് അ​മേ​രി​ക്ക​ൻ പ​ത്തോ​ള​ജി​സ്റ്റ്സ് (സി.​എ.​പി) അ​ക്ര​ഡി​റ്റേ​ഷ​ൻ അം​ഗീ​കാ​രം ല​ഭി​ച്ചു.

രോ​ഗ​നി​ർ​ണ​യ​ത്തി​ലെ കൃ​ത്യ​ത​യി​ലും സു​ര​ക്ഷ​യി​ലും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ലോ​ക​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ഇ​ടം​പി​ടി​ച്ച​ത്. ​ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ രം​ഗ​ത്തെ ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് സി.​എ.​പി. ല​ബോ​റ​ട്ട​റി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ യോ​ഗ്യ​ത, പ​രി​ശോ​ധ​ന രീ​തി​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​ത, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്റെ തെ​ളി​വാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്ന് ജി.​എം (ഓ​പ​റേ​ഷ​ൻ​സ്) ബാ​ബു ഷാ​ന​വാ​സും, ജി.​എം (സ്ട്രാ​റ്റ​ജി) ഡോ. ​മു​നീ​ർ അ​ലി ഇ​ബ്രാ​ഹി​മും വ്യ​ക്ത​മാ​ക്കി. ഈ ​നേ​ട്ട​ത്തി​ലൂ​ടെ ഖ​ത്ത​റി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​സീം ഹെ​ൽ​ത്ത് കെ​യ​റി​ന്റെ സ്ഥാ​നം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​യി മാ​റു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര അ​ക്ര​ഡി​റ്റേ​ഷ​നു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തി​ലാ​ണ് സ്ഥാ​പ​ന​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ത്തോ​ള​ജി​സ്റ്റ് ഡോ. ​മ​ഹി​യ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട്ട​ർ ഡോ. ​ലീ​ന​സ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Naseem Healthcare receives CAP accreditation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-28 07:56 GMT