ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷൻ ഖത്തർ
സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പങ്കെടുത്തവർ
ദോഹ: ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷൻ ഖത്തർ (അസ്മഖ്) ഇഫ്താർ മീറ്റിൽ മഹല്ലിലെ പ്രവാസികളും കുടുംബങ്ങളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും അടക്കം 400 ഓളം പേർ പങ്കെടുത്തു. അസ്മക് പ്രസിഡന്റ അഷ്റഫ് പുതിയാപ്പ് അധ്യക്ഷത വഹിച്ചു. കരീം ഹാജി മേമുണ്ട പ്രാർത്ഥന നടത്തി. ശരീഫ് മേമുണ്ട റമളാൻ സന്ദേശം നൽകി.
ഫൈസൽ അരോമ, കെ.കെ. ഉസ്മാൻ, ഗഫൂർ കാക്കുനി, സമദ് കടമേരി, വിപിൻ, നാസർ നീലിമ, പി.വി. നാസർ, സൽമാൻ മുണ്ടിയാട്ട്, ആഷിക് സുരംഗ്, ജമാൽ, ആർ.എം. കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.
നജീബ് തൗഫീഖ്, പി.പി. കരീം, ദർവേഷ്, എൻ.എം. ഫസൽ, അൻസാർ, ഇസ്മായിൽ, ഷംസീർ, സബീർ, ഷാജിദ്, നൗഷാദ്, മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരടങ്ങുന്ന കോ ഓഡിനേഷൻ കമ്മറ്റി നേതൃത്വം നൽകി. ജസീല മേമുണ്ട, അസ്മ മുനീർ എന്നിവർ വനിതാ വളണ്ടിയേഴ്സിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ശബീർ മേമുണ്ട സ്വാഗതവും ട്രഷറർ നജീബ് അടിക്കൂൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.