ദോഹ: ജോർഡാൻ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾക്കുനേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ. ഈ ആക്രമണങ്ങൾ പ്രസ്തുത രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി.
വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. ഇത്തരം ആക്രമണങ്ങൾ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിൽ നിന്ന് മേഖലയെ സംരക്ഷിക്കണം. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ചർച്ചകളുടെയും നയതന്ത്ര നീക്കങ്ങളുടെയും മാർഗം സ്വീകരിക്കണം. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ സംഘർഷങ്ങൾ പരിഹരിക്കണം. ആക്രമണം നേരിടുന്ന സഹോദര രാജ്യങ്ങളായ ജോർഡാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവയോടുള്ള ഖത്തറിന്റെ പൂർണ്ണ ഐക്യദാർഢ്യം വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. സ്വന്തം രാജ്യങ്ങളുടെ സുരക്ഷയും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിനായി ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.