ദോഹ: വാരാന്ത്യത്തിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും (ഹുമിഡിറ്റി) വർധിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
പുലർച്ചെ സമയങ്ങളിൽ ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുമെങ്കിലും പകൽ സമയങ്ങളിൽ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് വിശദീകരിച്ചു.
വേനൽകാലത്തെ ഏറ്റവും ചൂടുള്ള കാലഘട്ടത്തിന് തുടക്കം കുറിച്ച് ഇന്നലെ അൽ ഹൻഅ നക്ഷത്രം ഉദിച്ചിരുന്നു. ഉയർന്ന താപനിലയും ഹുമിഡിറ്റിയും അനുഭവപ്പെടുന്ന ഈ സീസൺ 13 ദിവസം നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.