Posted On
date_range Updated On
date_range ഖത്തറിൽ 'ഡ്രോപ്സ് ഓഫ് ഹോപ്പ്'; രക്തദാന ക്യാമ്പ് ഇന്ന്
ദോഹ: ഖത്തറിലെ ആസ്റ്റർ മെഡിക്കൽ സെന്ററിന്റെയും ഖത്തർ പാലക്കാട് പ്രവാസി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ 'ഡ്രോപ്പ്സ് ഓഫ് ഹോപ്പ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കും.
സി റിങ് റോഡിലുള്ള ആസ്റ്റർ മെഡിക്കൽ സെന്ററിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് ക്യാമ്പ് നടക്കുന്നത്.
രക്തദാനത്തിന്റെ പ്രാധാന്യവും ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനമെന്ന നിലയിലുള്ള അതിന്റെ മൂല്യവും ഉൾക്കൊണ്ട് ഖത്തറിലെ മുഴുവൻ പ്രവാസികളും ക്യാമ്പിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.