ഇറാനെതിരെ ഖത്തറിന്റെ സൈനിക നീക്കമോ?, ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമെന്ന് ഖത്തർ

 

ദോഹ: ഇറാനെതിരെ സൈനിക നടപടിയിൽ പങ്കാളിയാകാൻ ഖത്തർ സമ്മതിച്ചെന്ന ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഖത്തർ. ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫിസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇസ്രായേലി മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞത്.

പ്രാദേശിക സംഘർഷത്തിലേക്ക് രാജ്യത്തെ വലിച്ചിഴക്കാനും, ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ തകർക്കാനും നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണിത്. മേഖലയിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കാനും സംഘർഷം കൂടുതൽ വഷളാക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും ഖത്തർ കുറ്റപ്പെടുത്തി.

അയൽരാജ്യങ്ങൾക്കെതിരായ സൈനിക നടപടികളിൽ പങ്കാളിയാകില്ലെന്ന നിലപാട് ഖത്തർ ആവർത്തിച്ചു. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളിലൂടെ തങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ തടസ്സപ്പെടുത്താൻ സാധിക്കില്ല. പ്രാദേശിക -അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് എല്ലാ വിഭാഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കുന്ന സമഗ്രവും ശാശ്വതവുമായ സമാധാന കരാറിലെത്താൻ ഖത്തർ നയതന്ത്ര ശ്രമങ്ങൾ ഊർജിതമായി തുടരുമെന്നും ഇന്റർനാഷണൽ മീഡിയ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Qatar's military move against Iran? Qatar says Israeli media reports are baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.