Posted On
date_range Updated On
date_range ഖത്തറിന് നേരെ ഇറാൻ ആക്രമണം; ഒരു കുട്ടിക്ക് പരിക്ക്
ദോഹ: ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണത്തെ സിവിൽ ഡിഫൻസ് പ്രതിരോധിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെ ദേശീയ സുരക്ഷ മുന്നറിയിപ്പ് ലഭിക്കുകയും പിന്നാലെ വലിയ ശബ്ദങ്ങൾ കേൾക്കുകയുമായിരുന്നു. തുടർന്ന് ആറുമണിയോടെ സുരക്ഷാ ഭീഷണി ഒഴിഞ്ഞതായി അലർട്ടും ലഭിച്ചു.
അതേസമയം, ഇന്റർസെപ്ഷൻ ഓപ്പറേഷനുകളുടെ ഭാഗമായി മിസൈൽ അവശിഷ്ടങ്ങൾ വീണു ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്.
ഔദ്യോഗിക സോഴ്‌സുകളിൽ നിന്നുള്ള വിവരങ്ങൾ ഉറപ്പാക്കണമെന്നും പൊതുജനങ്ങൾ തെറ്റായതോ സ്ഥിരീകരിക്കാത്തതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. ഫോട്ടോകളോ വീഡിയോ ക്ലിപ്പുകളോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.