ദോഹ: വഖഫ് ബോർഡിന് മേലുള്ള ഹൈകോടതി നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് നിരാശാജനകവും ആശങ്കാജനകവുമാണെന്ന് ഐ.എം.സി.സി ഖത്തർ. വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണവും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. മതന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം, അവയെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള നിലപാട് സർക്കാർ കോടതിയിൽ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും നിയമപരമായ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന ഏതൊരു നടപടിയും പുനഃപരിശോധിക്കണമെന്നും ഐ.എം.സി.സി ഖത്തർ ജനറൽ സെക്രട്ടറി സയ്യിദ് മുഹ്സിൻ ബാഫഖി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.