സം​സ്കൃ​തി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച "ഫൈ​ന​ൽ വി​സി​ൽ" ഫു​ട്ബാ​ൾ ആ​ഘോ​ഷ​ പ​രി​പാ​ടി​യി​ൽ​നി​ന്ന് 

ഖത്തറിൽ ഫുട്ബോൾ ആവേശം; "ഫൈനൽ വിസിൽ" ആഘോഷ പരിപാടിയുമായി സംസ്കൃതി ഖത്തർ

ദോ​ഹ: ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സം​സ്കൃ​തി ഖ​ത്ത​ർ "ഫൈ​ന​ൽ വി​സി​ൽ" ആ​ഘോ​ഷ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ന​ജ്മ​യി​ലെ സം​സ്കൃ​തി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫാ​ൻ സോ​ൺ, ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യ ടീ​മു​ക​ളു​ടെ വി​ശ​ക​ല​നം, ലോ​ക​ക​പ്പി​ന്റെ ച​രി​ത്ര​വും ആ​ഗോ​ള പ്രാ​ധാ​ന്യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​വി​ധ സെ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് സം​സ്കൃ​തി സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് റി​ജോ പ​രി​പാ​ടി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ലോ​ക​ക​പ്പി​ന്റെ ഉ​ത്ഭ​വം മു​ത​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ വീ​ക്ഷി​ക്കു​ന്ന കാ​യി​ക​മേ​ള​യാ​യി വ​ള​ർ​ന്ന ച​രി​ത്രം, 2026 ലോ​ക​ക​പ്പി​ലെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ലൈ​ന​പ്പു​ക​ൾ, ടീ​മു​ക​ളു​ടെ നി​ല​വി​ലെ ഫോം, ​ത​ന്ത്ര​പ​ര​മാ​യ ശ​ക്തി​ക​ൾ, ശ്ര​ദ്ധേ​യ​രാ​യ താ​ര​ങ്ങ​ൾ എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി ഫ്രീ​ലാ​ൻ​സ് സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ് ക​രു​ൺ, ഫു​ട്ബാ​ൾ അ​ന​ലി​സ്റ്റു​ക​ളാ​യ ഫ​ത്താ​ഹ്, റി​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ടോ​ക്ക് ഷോ ​ശ്ര​ദ്ധേ​യ​മാ​യി.

ലോ​ക​ക​പ്പ് ച​രി​ത്ര​വും പൊ​തു​വി​ജ്ഞാ​ന​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.​പ​തി​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​ക​പ്പി​ൽ ഇ​ടം​പി​ടി​ച്ച അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും സ്മ​ര​ണി​ക​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന മെ​മ്മ​റി ഡി​സ്പ്ലേ​യും, ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 2022 ഫി​ഫ ലോ​ക​ക​പ്പി​ന്റെ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ക്കു​ന്ന ഫോ​ട്ടോ ഗാ​ല​റി​യും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. വ​ക്റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ദി​ജോ​യ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Football excitement in Qatar; Culture Qatar with "Final Whistle" celebration program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.