പ്രി​യ സു​ഹൃ​ത്തി​ന്റെ വേ​ര്‍പാ​ട് തീ​രാ​ന​ഷ്ടം -സൈ​നു​ല്‍ ആ​ബി​ദീ​ന്‍

ദോ​ഹ: പ്രി​യ സു​ഹൃ​ത്തും ഖ​ത്ത​ര്‍ കേ​ര​ള ഇ​സ്ലാ​മി​ക് സെ​ന്റ​ര്‍ വൈ​സ് ചെ​യ​ര്‍മാ​നും ദോ​ഹ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യി​രു​ന്ന സി.​വി. മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ (ച​ങ്ങ​രം​കു​ളം) വേ​ര്‍പാ​ട് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് സ​ഫാ​രി ഗ്രൂ​പ്പ് ഓ​ഫ് ഖ​ത്ത​ര്‍ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ അ​നു​ശോ​ച​ന സന്ദേശത്തിൽ പറഞ്ഞു.

'ഖ​ത്ത​റി​ല്‍ എ​ത്തി​യ കാ​ലം തൊ​ട്ട് എ​ന്റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തും സ​ഹോ​ദ​ര​തു​ല്യ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്കി​ങ് മേ​ഖ​ല​ക​ളി​ല്‍ അ​ധി​ക​മൊ​ന്നും മ​ല​യാ​ളി സാ​നി​ധ്യം ഇ​ല്ലാ​തി​രു​ന്ന ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ബാ​ങ്കി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ജോ​ലി. അ​ന്ന് തു​ട​ങ്ങി​യ സൗ​ഹൃ​ദം, ഇ​ക്കാ​ലം വ​രെ​യും അ​തേ ആ​ഴ​ത്തി​ലും ഊ​ഷ്മ​ള​ത​യി​ലും നി​ല​നി​ര്‍ത്താ​ന്‍ സാ​ധി​ച്ചു.

വ്യ​ക്തി​ജീ​വി​ത​ത്തി​ലും പൊ​തു​രം​ഗ​ത്തും ഏ​റെ പ്രി​യ​പ്പെ​ട്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത സം​ഘ​ട​ന​ക​ളി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി നി​ല​കൊ​ണ്ടു. ഖ​ത്ത​ര്‍ ഇ​സ്ലാ​മി​ക് സെ​ന്റ​റി​ന്റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ അ​ദ്ദേ​ഹം സം​ഘ​ട​ന​യു​ടെ വ​ള​ര്‍ച്ച​ക്കാ​യി അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ച്ച മു​ന്‍നി​ര​ക്കാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു. ഞാ​ൻ ഖ​ത്ത​ര്‍ കേ​ര​ള ഇ​സ്ലാ​മി​ക് സെ​ന്റ​റി​ന്റെ ചെ​യ​ര്‍മാ​നാ​യും, എ.​വി. അ​ബൂ​ബ​ക്ക​ര്‍ ഖാ​സി​മി പ്ര​സി​ഡ​ന്റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ല​യ​ള​വി​ല്‍ സി.​വി. മു​ഹ​മ്മ​ദ് ഹാ​ജി​യാ​യി​രു​ന്നു ട്ര​ഷ​റ​ര്‍. പി​ന്നീ​ട് വൈ​സ് ചെ​യ​ര്‍മാ​ന്‍ പ​ദ​വി ഉ​ള്‍പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ച​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്റെ സ​ജീ​വ​മാ​യ പി​ന്തു​ണ എ​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ര്‍ഖി​യ​യി​ലെ ഫ്ല​വ​ര്‍ റെ​സ്റ്റാ​റ​ന്റ് ഉ​ട​മ​യാ​യ അ​ദ്ദേ​ഹം ഖ​ത്ത​റി​ലെ വ്യാ​വ​സാ​യി​ക -വ്യാ​പാ​ര രം​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു.

ഒ​രു സു​ഹൃ​ത്ത് എ​ന്ന​നി​ല​യി​ലും സ​ഹോ​ദ​ര​ന്‍ എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ര്‍പാ​ട് സൃ​ഷ്ടി​ച്ച വേ​ദ​ന ചെ​റു​ത​ല്ല. ക​രു​ണാ​നി​ധി​യാ​യ ദൈ​വം അ​ദ്ദേ​ഹ​ത്തി​ന് പാ​പ​മോ​ച​ന​വും കാ​രു​ണ്യ​വും ന​ല്‍കി അ​നു​ഗ്ര​ഹി​ക്ക​ട്ടെ, അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍ക്കും ക​രു​ത്ത് ന​ല്‍ക​ട്ടെ എ​ന്നും സൈ​നു​ല്‍ ആ​ബി​ദീ​ന്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

സി.​വി. മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ വി​യോ​ഗ​ത്തി​ൽ ഖ​ത്ത​ര്‍ ഇ​സ്ലാ​മി​ക്ക് സെ​ന്റ​ർ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​ഈ​ല്‍ ഹു​ദ​വി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ക​രി​യ മാ​ണി​യൂ​രും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - The loss of a dear friend is a profound loss - Zainul Abidin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.